anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
കാൻസർ കെയർ ഗ്രൂപ്പിന്റെ ഹെയർ ഡൊണേഷൻ ക്യാമ്പയിൻ കൂടുതൽ പേർ പങ്കാളികളാകുന്നു

Instagram whatsapp



മനാമ: ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന കാൻസർ കെയർ ഗ്രൂപ്പ് നടത്തിവരുന്ന ഹെയർ ഡൊണേഷൻ ക്യാമ്പയിനിൽ കൂടുതൽ പേര് പങ്കാളികളായതായി ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ. ടി. സലിം അറിയിച്ചു. കീമോതെറാപ്പി ചികിത്സയുടെ ഭാഗമായി മുടി നഷ്ട്ടമാകുമെന്ന കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുവാൻ മുടി നൽകി മാതൃകാപരമായ കാരുണ്യ പ്രവർത്തനം ചെയ്‌തവരെ കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡൻ്റ് ഡോ: പി. വി. ചെറിയാൻ അനുമോദിച്ചു. ആൻഡ്രിയ ഷാജൻ, സ്നേഹ ആൻ എബ്രഹാം, ലിസ ഗ്രേസ്, പോൾ ജോർജ്, ശ്രീലക്ഷ്മി ബാബുരാജ്, പ്രിഷ കുനാൽ, സുജിത്ത് സാമുവൽ, ധ്യാൻ ബിജേഷ് എന്നിവരാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് മുടി നൽകിയത്. ഇവർക്ക് ബഹ്‌റൈൻ കാൻസർ സൊസൈറ്റിയുടെ സർട്ടിഫിക്കറ്റും ലഭിച്ചു. ഹെഡ് ടു ടൂ, മൈസൂൻ എന്നീ ലേഡീസ് സലൂണുകൾ ഏറെക്കാലമായി ഈ പുണ്യ പ്രവർത്തനത്തിൽ സൗജന്യമായി സഹായിച്ചു വരുന്നു. പുരുഷന്മാർ അവരവരുടെ സലൂണുകളിൽ നിന്നാണ് മുടി മുറിച്ചെടുക്കുന്നത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy