anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
'ഖജനാവില്‍ നയാ പൈസ ഇല്ലെന്ന് മണിയാശാന് നല്ല ബോധ്യമുണ്ടാകും'; എം എം മണിക്ക് മറുപടിയുമായി സന്ദീപ് വാര്യര്‍

Instagram whatsapp



കൊച്ചി: ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന വി ഡി സതീശന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനത്തോടുള്ള മുതിര്‍ന്ന സിപിഐഎം നേതാവ് എം എം മണിയുടെ പരിഹാസത്തിൽ പ്രതികരണവുമായി നിയുക്ത എംഎല്‍എ സന്ദീപ് വാര്യര്‍. കഴിഞ്ഞ പത്തുവര്‍ഷക്കാലം ഭരിച്ച് ഇറങ്ങിപ്പോയപ്പോള്‍ ഖജനാവിന്റെ സ്ഥിതി എന്താണെന്ന് മണിയാശാന് നല്ല ബോധ്യമുണ്ടാകുമെന്നും നയാ പൈസ ബാക്കി ഇല്ല എന്ന കോണ്‍ഫിഡന്‍സാണ് അദ്ദേഹത്തെക്കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി ഡിബേറ്റ് വിത് മാതു സജിയിലായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം. 'കഴിഞ്ഞ 10 വര്‍ഷകാലം ഭരിച്ച് ഇറങ്ങിപ്പോയപ്പോള്‍ ഖജനാവിന്റെ സ്ഥിതി എന്താണെന്ന് മണിയാശാന് നല്ല ബോധ്യമുണ്ടാകും. അതിന്റെ അടിസ്ഥാനത്തിലാകും വീട്ടില്‍ നിന്ന് എടുത്ത് നടപ്പിലാക്കുമോ എന്നൊക്കെ ചോദ്യം. ഭരിച്ചുമുടിച്ചിട്ടാണ് ഞങ്ങള്‍ ഇറങ്ങിപ്പോയതെന്നും നയാ പൈസ ബാക്കി ഇല്ല എന്നുളള കോണ്‍ഫിഡന്‍സാണല്ലോ മണിയാശാനെക്കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നത്. സിപിഐഎമ്മില്‍ തോറ്റു എന്ന് അംഗീകരിക്കുന്നവരും ഞങ്ങള് തോറ്റിട്ടില്ല, ജനങ്ങളാണ് തോറ്റത് എന്ന് വിശ്വസിക്കുന്നവരുമുണ്ട്. അവരെ തോറ്റു എന്ന് മനസിലാക്കിക്കാനാണ് പാട്. അവരിപ്പോഴും കുറ്റം ജനങ്ങളുടെ മേല്‍ വയ്ക്കുകയാണ്. പാര്‍ട്ടിക്ക് പറ്റിയ തെറ്റ് എന്താണ് എന്ന് ആത്മപരിശോധന നടത്തേണ്ട സമയമല്ലേ? സിപിഐഎമ്മിന് ഇനി കേരളത്തില്‍ ഒരു തിരിച്ചുവരവില്ല. അവര്‍ ഒരു സംസ്ഥാനത്തും അധികാരത്തിലില്ല. തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ അടിസ്ഥാനപരമായ കാര്യങ്ങള്‍ നിര്‍വഹിക്കാനുളള ഇന്‍ഫ്രാസ്ട്രക്ചര്‍ നഷ്ടപ്പെട്ടു. അത് കേരളത്തിലുമില്ല ബംഗാളിലുമില്ല ത്രിപുരയിലുമില്ല. ത്രിപുരയിലേതിന് സമാനമായ രീതിയില്‍ കേരളത്തില്‍ സിപിഐഎമ്മിന്റെ വോട്ട് സംഘപരിവാറിനാണ് പോകുന്നത്. ചുവപ്പ് നരച്ചാല്‍ കാവി എന്നാണ് കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്. എന്തുകൊണ്ട് തോറ്റു എന്ന് ലളിതവും യുക്തവുമായ ഭാഷയില്‍ പറയാന്‍ അവര്‍ക്ക് ഇപ്പോഴും സാധിക്കുന്നില്ല'- സന്ദീപ് വാര്യര്‍ പറഞ്ഞു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy