anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
റാണിക്ക് മേക്കപ്പിട്ട് ഹാപ്പിയായി നടന്നാല്‍ മതി, ഉള്ളിലെ സംഘര്‍ഷം ജോര്‍ജുകുട്ടിക്ക് മാത്രമേ അറിയൂ: മോഹന്‍ലാല്‍

Instagram whatsapp



ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തിൽ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്. ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ പ്രൊമോഷനുമായി തിരക്കിലാണ് അണിയറപ്രവര്‍ത്തകര്‍. മെയ് 21 നാണ് സിനിമ പുറത്തിറങ്ങുന്നത്. സിനിമയിൽ റാണി എന്ന കഥാപാത്രത്തെയാണ് മീന അവതരിപ്പിക്കുന്നത്. റാണിയെക്കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 'പൊലീസിന്റെ പിടിയില്‍ ജോര്‍ജ് കുട്ടി എപ്പോള്‍ വേണമെങ്കിലും അകപ്പെടാം. അതുകൊണ്ട് തന്നെ വളരെ സന്തോഷത്തോടെ ഇരിക്കുന്ന ജോര്‍ജ് കുട്ടിയല്ല ചിത്രത്തിലുള്ളത്. അകത്ത് ഭയങ്കരമായ സംഘര്‍ഷങ്ങള്‍ നടക്കുന്ന ആളു തന്നെയാണ് ജോര്‍ജ് കുട്ടി. ഈ ഭാര്യക്കും പിള്ളേര്‍ക്കും അതറിയില്ലെന്ന് പറഞ്ഞാല്‍ ഞാന്‍ എന്ത് ചെയ്യാനാണ്. ഈ റാണിക്ക് എപ്പോഴും മേക്കപ്പെല്ലാം ചെയ്ത് ഹാപ്പിയായി നടന്നാല്‍ മതി. ആ വീടിന് പോലും അയാള്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. കാരണം എപ്പോള്‍ വേണമെങ്കിലും അകത്ത് പോകാം. പെയിന്റെല്ലാം ചെയ്ത് പൈസ വെറുതെ കളയേണ്ട എന്ന് കരുതിയിട്ടാകും അതൊന്നും ചെയ്യാത്തത്,’ മോഹന്‍ലാല്‍ പറഞ്ഞു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy