anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
അമേരിക്കയിൽ സാൻ ഡീഗോ മോസ്കിന് പുറത്ത് വെടിവെയ്പ്പ്: പ്രതികൾ ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു

Instagram whatsapp



ന്യൂയോർക്ക്: അമേരിക്കയിൽ വെടിവെയ്പ്പിൽ പ്രതികൾ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. കാലിഫോർണിയയിലെ സാൻ ഡീഗോയിലെ ഇസ്ലാമിക് സെന്ററിന് പുറത്താണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരിൽ സുരക്ഷാ ജീവനക്കാരനും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ കൗമാരക്കാരാണെന്നും സുരക്ഷാ ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്. ആക്രമണം നടത്തിയ രണ്ട് കൗമാരക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. 17, 19 വയസ്സ് പ്രായമുള്ളവരാണ് പ്രതികൾ. തിങ്കളാഴ്ച നടന്ന വെടിവെയ്പ്പ് വിദ്വേഷ കുറ്റകൃത്യമായാണ് വിലയിരുത്തപ്പെടുന്നത്. സാൻ ഡീഗോ കൗണ്ടിയിലെ ഏറ്റവും വലിയ പള്ളിയിലാണ് ആക്രമണം നടന്നത്. അഞ്ചു വയസ്സ് മുതലുള്ള വിദ്യാർത്ഥികൾക്ക് അറബി ഭാഷ, ഇസ്ലാമിക പഠനങ്ങൾ, ഖുറാൻ എന്നിവയുമായി ബന്ധപ്പെട്ട കോഴ്‌സുകൾ നൽകുന്ന അൽ റാഷിദ് സ്‌കൂളും ഉൾപ്പെടുന്നതാണ് സാൻ ഡീ​ഗോയിലെ ഇസ്ലാമിക് സെൻ്റർ. അപ്പാർട്ട്മെൻ്റുകളും സ്ട്രിപ്പ് മാളുകളും ഉൾപ്പെടെയുള്ള ജനവാസകേന്ദ്രത്തോട് ചേർന്ന പള്ളിയിലാണ് ആക്രമണം നടന്നത്. വെടിവെയ്പ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് സാൻ ഡീഗോ പോലീസ് മേധാവി സ്കോട്ട് വാൾ വ്യക്തമാക്കി.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy