anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: ലക്ഷപ്രഭുക്കളായി രണ്ട് ഇന്ത്യക്കാർ, ഒരാൾ മലയാളി

Instagram whatsapp



അബുദാബി ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ ആദ്യ പ്രതിവാര നറുക്കെടുപ്പിൽ ഇന്ത്യക്കാർക്ക് വൻ നേട്ടം. ഒരു ലക്ഷം ദിർഹം (ഏകദേശം 26 ലക്ഷത്തിലധികം രൂപ) സമ്മാനത്തുക പങ്കിട്ട നാല് വിജയികളിൽ രണ്ട് പേർ ഇന്ത്യക്കാരാണ്. മലയാളിയായ ജവാദ് നസീറും ബെംഗളൂരു സ്വദേശി വിനയ് പുതുമനയുമാണ് ആ ഭാഗ്യശാലികൾ. മലേഷ്യ, ബംഗ്ലാദേശ് സ്വദേശികളാണ് മറ്റ് രണ്ട് വിജയികൾ. ഓരോരുത്തർക്കും 25,000 ദിർഹം (ആറര ലക്ഷത്തോളം രൂപ) വീതം ലഭിക്കും. ഖത്തറിലെ പൊതുഗതാഗത മേഖലയിൽ ജോലി ചെയ്യുന്ന മലയാളി ജവാദ് നസീർ (39) കഴിഞ്ഞ നാല് വർഷമായി പ്രവാസിയാണ്. മാധ്യമങ്ങളിലൂടെ ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞ ജവാദ്, കഴിഞ്ഞ മൂന്ന് വർഷമായി തന്റെ 20 സുഹൃത്തുക്കളോടൊപ്പം ചേർന്നാണ് ടിക്കറ്റെടുത്തിരുന്നത്. അപ്രതീക്ഷിതമായി വന്ന ഫോൺ കോളിലൂടെയാണ് താൻ വിജയിയായ വിവരം ജവാദ് അറിയുന്നത്. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കിടുമെന്ന് ജവാദ് വ്യക്തമാക്കി. ജവാദിന്റെ കുടുംബം നാട്ടിലാണ്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy