anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
'രണ്ടായിരം രൂപ വാടക നൽകാനില്ല'; ഭാര്യയെയും മകളെയും വീട്ടുടമസ്ഥന് ബലാത്സംഗം ചെയ്യാൻ വിട്ടുനൽകിയ ആൾ അറസ്റ്റിൽ

Instagram whatsapp



അഹമ്മദാബാദ്: വീട്ടുവാടക നൽകാൻ പണമില്ലാത്തതിനാൽ ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും ബലാത്സംഗം ചെയ്യാൻ വീട്ടുടമയ്ക്കും അയാളുടെ ബന്ധുവിനും വിട്ടുനൽകിയ ആൾ അറസ്റ്റിൽ. ഗുജറാത്തിലെ മോർബിയിലാണ് സംഭവം. പൊലീസ് പറയുന്നത് പ്രകാരം, ആറുമാസം മുൻപാണ് സുരേന്ദ്രനഗർ സ്വദേശിയായ പ്രതിയും ഭാര്യയും 13 വയസുകാരിയായ മകളും ഉപജീവനമാർഗം തേടി മോർബിയിലേക്ക് എത്തിയത്. രണ്ടായിരം രൂപ മാസവാടകയ്ക്ക് താമസസ്ഥലം കണ്ടെത്തുകയും ചെയ്തു. എന്നാൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് മൂലം നാലുമാസമായി ഇവർക്ക് വാടക കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ കുടിശ്ശികയുളള വാടക തുകയ്ക്ക് പകരം ഭാര്യയെയും മകളെയും ബലാത്സംഗം ചെയ്യാൻ അനുവദിക്കുന്നതായി വീട്ടുടമയുമായി പ്രതി കരാറുണ്ടാക്കുകയായിരുന്നു. സംഭവം അറിഞ്ഞ യുവതിയുടെ അമ്മയാണ് പൊലീസിൽ പരാതിപ്പെട്ടത്. തുടർന്ന് പൊലീസ് പോക്‌സോ ഉൾപ്പെടെയുളള വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ കേസെടുക്കുകയായിരുന്നു. പ്രതിയും വീട്ടുടമയും അറസ്റ്റിലായി. പെൺകുട്ടിയെ പീഡിപ്പിച്ച വീട്ടുടമയുടെ ബന്ധുവിനായി തിരച്ചിൽ പുരോഗമിക്കുകയാണ്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy