anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ദേ, നമ്മുടെ ബ്ലാസ്‌റ്റേഴ്‌സ് താരം ലോകകപ്പ് കളിക്കാനൊരുങ്ങുന്നു

Instagram whatsapp



കേരള ബ്ലാസ്റ്റേഴ്‌സിനുവേണ്ടി കലൂരിലെ മഞ്ഞപ്പട ആരാധകര്‍ക്ക് മുന്നില്‍ നിറഞ്ഞാടിയ താരമിതാ ലോകകപ്പിന്..! ലോകകപ്പ് കളിച്ച താരങ്ങള്‍ പലരും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഉള്‍പ്പടെ പന്തുതട്ടിയെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സില്‍ കളിച്ച് പിന്നീട് ക്ലബ്ബ് വിട്ടുപോയ താരം ലോകകപ്പ് കളിക്കുന്നതിന്റെ ആവേശത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍. കഴിഞ്ഞദിവസം പ്രഖ്യാപിച്ച ഹെയ്ത്തി ടീമിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ താരം ഡക്കൻ നാസോണ്‍ ഉള്‍പ്പെട്ടത്. പരിശീലകന്‍ സെബാസ്റ്റ്യന്‍ മിഗ്നെയാണ് ലോകകപ്പിനുള്ള 26 അംഗ സംഘത്തെ പ്രഖ്യാപിച്ചത്. 52 വര്‍ഷത്തിന് ശേഷമാണ് ഹെയ്ത്തിയെന്ന കുഞ്ഞന്‍ രാജ്യം ലോകകപ്പ് വേദിയില്‍ കളിക്കാനെത്തുന്നത്. ഡക്കൻ നാസോണ്‍ മാത്രമല്ല, ക്യാപ്റ്റന്‍ ജോണി പ്ലാസിഡെ, പ്രതിരോധ താരം റിക്കാര്‍ഡോ അഡെ, കാര്‍ലെന്‍സ് അര്‍ക്കസ്, മധ്യനിരക്കാരായ ലെവര്‍ട്ടണ്‍ പിയറി, ഡാന്‍ലെ ജാക്വസ് എന്നിവരും ടീമിലുണ്ട്. 2016-17 സീസണിലാണ് ഡക്കൻ നാസോണ്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി പന്തുതട്ടിയത്. ഏഴുമത്സരത്തില്‍നിന്നായി രണ്ടുഗോളുമടിച്ചിരുന്നു താരം. കെര്‍വസ് ബെല്‍ഫോര്‍ട്ട്-ഡക്കൻ നാസോണ്‍ മുന്നേറ്റ കൂട്ടുകെട്ട് ബ്ലാസ്‌റ്റേഴ്‌സിന് വലിയ കരുത്തായിരുന്നു. സ്റ്റീവ് കോപ്പല്‍ പരിശീലിപ്പിച്ച ആ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് റണ്ണറപ്പായിരുന്നു. ബ്ലാസ്റ്റേഴ്‌സില്‍നിന്ന് പോയ ഡക്കൻ നാസോണ്‍ പിന്നീട് വിവിധ രാജ്യങ്ങളിലായി ഒട്ടേറെ ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുണ്ട്. നിലവില്‍ ഇറാനിയന്‍ ക്ലബ്ബ് എസ്തഗ്ലാലിനുവേണ്ടിയാണ് കളിക്കുന്നത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy