anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഒമാനിലെ മരുഭൂമിയിൽ നൂറുമേനി വിളവുമായി മലയാളി വീട്ടമ്മ; മസ്കറ്റ് ന​ഗരത്തിൽ പച്ചക്കറിതോട്ടം

Instagram whatsapp



ഒമാനിലെ ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍ സ്വന്തം വീട്ടുമുറ്റത്ത് നൂറുമേനി വിളവ് വിളയിച്ച ഒരു മലയാളി വീട്ടമ്മയുണ്ട്. ഈ വനിതാ ദിനത്തില്‍ മറ്റുള്ളവര്‍ക്ക് കൂടി മാതൃകയാവുകയാവുകയാണ് തൃശൂര്‍ സ്വദേശിനി സുനിയുടെ കഠിനാധ്വാനം. ഭര്‍ത്താവിന്റെയും കുട്ടികകളുടെയും സഹായത്തോടെയാണ് വ്യത്യസ്തമാര്‍ന്ന ഈ പച്ചക്കറി തോട്ടം ഒരുക്കിയിരിക്കുന്നത്. ദൈനം ദിന ആവശ്യങ്ങള്‍ക്കുള്ള പച്ചക്കറിയും പഴ വര്‍ഗ്ഗങ്ങളും ഇവര്‍ക്ക് ഈ തോട്ടത്തില്‍ നിന്ന് തന്നെ ലഭിക്കുന്നു. ‌ഒമാന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നീരുറവകളെ ആശ്രയിച്ച് കൃഷി നടക്കാറുണ്ടെങ്കിലും മസ്‌കറ്റ് നഗരത്തിന്റെ ഹൃദയഭാഗത്ത് പച്ചപ്പൊരുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ എല്ലാ പരിമിതികളെയും മറികടന്ന് സ്വന്തം വീടിന്റെ മുറ്റത്തും പറമ്പിലും കൃഷിയില്‍ വിസ്മയം തീര്‍ക്കുകയാണ് തൃശ്ശൂര്‍ സ്വദേശിനി സുനി. സഹായത്തിനായി ഭര്‍ത്താവ് ശ്യാമും ഒപ്പം മക്കളുമുണ്ട്. ശാസ്ത്രീയമായ രീതിയില്‍ തയ്യാറാക്കിയ ഈ കൃഷിയിടത്തില്‍ ഇപ്പോള്‍ അമ്പതോളം ശുദ്ധമായ പച്ചക്കറി വിഭവങ്ങള്‍ ഉണ്ട്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy