anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
എന്താണ് മിയാസാക്കി മാമ്പഴത്തിന്റെ പ്രത്യേകത?

Instagram whatsapp



ജപ്പാനിലെ മിയാസാക്കി പ്രവിശ്യയിലാണ് മിയാസാക്കി (Miyazaki) മാമ്പഴങ്ങൾ വിളയുന്നത്. സാധാരണ മാമ്പഴങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് മിയാസാക്കി. Ruby-red (കടും ചുവപ്പ്) നിറത്തോട് കൂടിയ പുറംതോടുള്ള ഈ മാമ്പഴത്തിന്റെ രൂപ ഭംഗി ഏറെ വശ്യമാണ്. ഈ സവിശേഷമായ രൂപഭംഗി കാരണം 'സൂര്യന്റെ മുട്ട' (Egg of the Sun) എന്നാണ് മിയാസാക്കി മാമ്പഴങ്ങൾ അറിയപ്പെടുന്നത്. ക്രമീകരിച്ച അന്തരീക്ഷത്തിൽ ഹരിതഗൃഹങ്ങളിലാണ് (Greenhouse) മിയാസാക്കി കൃഷി ചെയ്യുന്നത്. പ്രത്യേക സാഹചര്യങ്ങളിൽ വളർത്തുന്നതിനാൽ മിയാസാക്കി മാമ്പഴങ്ങൾക്ക് അസാധാരണമായ മധുരമാണുള്ളത്. ഒരു മാമ്പഴത്തെ മിയാസാക്കി ഇനമായി തരംതിരിക്കണമെങ്കിൽ കർശനമായ ചില മാനദണ്ഡങ്ങൾ ഉണ്ട്. ഓരോ പഴത്തിനും കുറഞ്ഞത് 350 ഗ്രാം എങ്കിലും തൂക്കമുണ്ടായിരിക്കണം. കൂടാതെ, അതിലെ പഞ്ചസാരയുടെ അളവ് (Sugar content) 15 ശതമാനത്തിൽ കുറയാനും പാടില്ല. ഈ ഗുണനിലവാരങ്ങളെല്ലാം ഉണ്ടെങ്കിൽ മാത്രമേ വില്പനക്കെത്തുന്ന മിയാസാക്കി മാമ്പഴങ്ങളെ വിപണി അംഗീകരിക്കൂ. ഈ ഗുണഗണങ്ങൾ തന്നെയാണ് മിയാസാക്കി മാമ്പഴങ്ങളെ ഒരു വിസ്മയമാക്കി മാറ്റുന്നതും. മിയാസാക്കിയുടെ കൃഷിരീതി മിയാസാക്കി മാമ്പഴത്തിന്റെ ഉയർന്ന വിലയ്ക്ക് പിന്നിലുള്ള ഒരു കാരണം ഇതിന്റെ സങ്കീർണ്ണമായ കൃഷിരീതിയാണ്. മറ്റ് കൃഷിരീതികളെ അപേക്ഷിച്ച്‌ കർഷകർ കൂടുതൽ അധ്വാനിക്കേണ്ടതായി വരുന്നുണ്ട്. ആരോഗ്യമുള്ള മിയാസാക്കി മാവുകൾ വളരുന്നതിന് കൃത്യമായ താപനിലയും കാലാവസ്ഥയും ആവശ്യമാണ്. തുടക്കത്തിൽ 20 ഡിഗ്രി സെൽഷ്യസിനും 30 ഡിഗ്രി സെൽഷ്യസിനും ഇടയിലുള്ള താപനിലയും കൃത്യമായ ഈർപ്പവും അത്യാവശ്യമാണ്. എന്നാൽ മരങ്ങൾ പൂവിടുന്ന സമയത്ത് വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥയാണ് ആവശ്യം.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy