anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
മുതിർന്ന പൗരന്മാരുടെ FDക്ക് 8.5% വരെ പലിശ! അനിശ്ചിതത്വത്തിനിടയിൽ എവിടെ കിട്ടും ഇത്രയും നേട്ടം

Instagram whatsapp



ഓഹരി വിപണിയിലെ അനിശ്ചിതത്വം കാരണം, ഇടയ്ക്ക് അൽപ്പം അകന്നു നിന്നെങ്കിലും 2026-ൽ മുതിർന്ന പൗരന്മാർ Fixed Deposit (FD)ലേക്ക് തിരിഞ്ഞിരിക്കുകയാണ്. സുരക്ഷയും സ്ഥിര വരുമാനവും നൽകുന്നതിനാൽ ഈ FDകൾ വീണ്ടും ജനപ്രിയമാകുന്നുണ്ട്. എത്രയാണ് പലിശ? പൊതുമേഖല ബാങ്കുകൾ: ഏകദേശം 7%–7.1% വരെ സ്വകാര്യ ബാങ്കുകൾ: 7%–7.5% വരെ ചെറിയ ഫിനാൻസ് ബാങ്കുകൾ: 8%–8.5% വരെ കൂടുതൽ പലിശ എവിടെ? ചെറിയ ബാങ്കുകളാണ് ഇപ്പോൾ ഏറ്റവും കൂടുതൽ നേട്ടം നൽകുന്നത് 500 ദിവസത്തിനടുത്ത കാലയളവിൽ തന്നെ ഉയർന്ന പലിശ ലഭ്യമാണ്. 501 ദിവസത്തെ നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് കേരളത്തിൽ നിന്നുള്ള ചെറു ബാങ്കായ ഇസാഫ് 8.50 ശതമാനം പലിശ നൽകുന്നുണ്ട്. എന്തുകൊണ്ട് FD? മാസത്തിലോ മൂന്ന് മാസം കൂടുമ്പോഴോ സ്ഥിരമായ വരുമാനം ഉറപ്പ് നൽകുന്നു. തന്നെയുമല്ല ഇത്തരം നിക്ഷേപങ്ങൾക്ക് കുറഞ്ഞ റിസ്‌കേയുള്ളു താനും. ഓഹരി പോലെയുള്ള മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ച് പണമാക്കി മാറ്റാനെളുപ്പമാണെന്നുള്ള പ്രത്യേകതയുമുണ്ട്. മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് നികുതി ആനുകൂല്യങ്ങളും ലഭ്യമാണ്. എങ്ങനെ നിക്ഷേപിക്കണം? പണം ഒരുമിച്ച് ഇടാതെ വിവിധ കാലയളവുകളിലായി വിഭജിച്ച് നിക്ഷേപിക്കുകയാണ് നല്ലത്. ഒപ്പം തന്നെ പോസ്റ്റ് ഓഫീസ് സീനിയർ സിറ്റസൺസ് സേവിങ്സ് സ്കീം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നിവയിലെ നിക്ഷേപത്തിന്റെ സാധ്യതകളും ഉപയോഗപ്പെടുത്താവുന്നതാണ്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy