anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
യുഎഇ സ്വർണവിപണി വന്‍ പ്രതിസന്ധിയില്‍: ആളുകള്‍ സ്വർണാഭരണങ്ങളോട് നോ പറയുന്നു; ലക്ഷ്യം വേറെ ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ യുഎഇയിലെ സ്വർണ്ണാഭരണ ഡിമാൻഡ് 40 ശതമാനം ഇടിഞ്ഞു

Instagram whatsapp



ദുബായ്: യുഎഇ സ്വർണ്ണ വിപണിയെ വൻ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും. ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ യുഎഇയിലെ സ്വർണ്ണാഭരണ ഡിമാൻഡ് 40 ശതമാനം ഇടിഞ്ഞ് 4.7 ടണ്ണിലെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇത് കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. ഫെബ്രുവരി അവസാന വാരത്തിൽ അമേരിക്ക, ഇസ്രായേൽ, ഇറാൻ എന്നീ രാജ്യങ്ങൾക്കിടയിൽ ആരംഭിച്ച സൈനിക നീക്കങ്ങൾ മാർച്ചിലെ സ്വർണ്ണ വ്യാപാരത്തെ ഏറെക്കുറെ നിശ്ചലമാക്കുന്ന അവസ്ഥയിലേക്കും എത്തിച്ചു. സാധാരണഗതിയിൽ ടൂറിസം സീസണായ ഈ കാലയളവിൽ വിദേശ സഞ്ചാരികളിൽ നിന്ന് ലഭിക്കേണ്ട വലിയൊരു വരുമാനം യുദ്ധം മൂലം ഇല്ലാതായി. വിമാന ടിക്കറ്റ് നിരക്കിലെ വർദ്ധനവും യാത്രാ ഭീഷണികളും കാരണം ദുബായിലെ 'ഗോൾഡ് സൂഖ്' ഉൾപ്പെടെയുള്ള വിപണികളിൽ സന്ദർശകരുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy