anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
മാസം 3,000 രൂപയുടെ എസ്‌ഐപി ആണോ പിപിഎഫ് ആണോ നല്ലത്? 15 വര്‍ഷത്തില്‍ കൂടുതല്‍ റിട്ടേണ്‍ നല്‍കുന്നത് ഏത്?

Instagram whatsapp



ദീര്‍ഘകാല നിക്ഷേപത്തിനായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുക്കുന്ന രണ്ട് മാര്‍ഗങ്ങളാണ് മ്യൂച്വല്‍ ഫണ്ട് എസ്‌ഐപിയും (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍) പബ്ലിക് പ്രൊവിഡന്റ് ഫണ്ടും (പിപിഎഫ്). ചെറിയ തുകയോടെ തുടക്കം കുറിക്കാമെന്ന സൗകര്യവും കമ്പൗണ്ടിങ് (കൂട്ടുപലിശ) വഴി കൂടുതല്‍ പണം നേടാനുള്ള സാധ്യതയും കാരണം രണ്ട് രീതികള്‍ക്കും വലിയ ജനപ്രീതിയുണ്ട്. എന്നാല്‍ ദീര്‍ഘകാല നിക്ഷേപത്തില്‍ ഏതാണ് കൂടുതല്‍ നല്ലത് എന്ന ചോദ്യമാണ് നിക്ഷേപകരില്‍ നിന്ന് സാധാരണ ഉയരുന്നത്. എസ്‌ഐപി എന്നത് മ്യൂച്വല്‍ ഫണ്ടുകളില്‍ സ്ഥിരമായി ഒരു നിശ്ചിത തുക നിക്ഷേപിക്കുന്ന രീതിയാണ്. ഇത് ഓഹരി വിപണിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതിനാല്‍ റിട്ടേണ്‍ സ്ഥിരമല്ല. വിപണി ഉയര്‍ന്നാല്‍ കൂടുതല്‍ ലാഭവും ഇടിഞ്ഞാല്‍ കുറഞ്ഞ വളര്‍ച്ചയോ നഷ്ടസാധ്യതയോ ഉണ്ടാകും. എന്നാല്‍ ദീര്‍ഘകാലയളവില്‍ ഇക്വിറ്റി എസ്‌ഐപികള്‍ സാധാരണയായി 10 മുതല്‍ 15 ശതമാനം വരെ വാര്‍ഷിക വരുമാനം നല്‍കുന്നുവെന്നാണ് കണക്ക്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy