anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
അമേരിക്കയില്‍ കുറ്റവിമുക്തന്‍; ഇന്ത്യയില്‍ നേട്ടം കൊയ്ത് അദാനി, ഓഹരികളില്‍ കുതിപ്പ്

Instagram whatsapp



ശതകോടീശ്വരന്‍ ഗൗതം അദാനിക്കും അനന്തരവന്‍ സാഗര്‍ അദാനിക്കും എതിരെയുള്ള ക്രിമിനല്‍ കേസുകള്‍ തിങ്കളാഴ്ചയാണ് യുഎസ് ജസ്റ്റിസ് ഡിപാര്‍ട്ട്‌മെന്റ് പിന്‍വലിച്ചത്. ഇതിന്റെ പ്രതിഫലനമെന്നോണം ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് ഇന്ന് വലിയ നേട്ടത്തിലേക്കാണ് കുതിക്കുന്നത്. വ്യാപാരം പുരോഗമിക്കവേ, അദാനി ഗ്രൂപ്പിലെ പ്രധാന കമ്പനികളായ അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍, അദാനി പവര്‍, അദാനി പോര്‍ട്ട്‌സ്, എനര്‍ജി, ടോട്ടല്‍ ഗ്യാസ് എന്നിവയെല്ലാം 3.5 ശതമാനം വരെ ഉയര്‍ന്നു. അദാനിയുടെ ബിസിനസ് വിപുലീകരണ സാധ്യതകള്‍ തുലാസിലാക്കിയ കേസുകള്‍, 19 മാസം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് യുഎസ് റദ്ദാക്കിയത്. ന്യൂയോര്‍ക്ക് കോടതിയിലുണ്ടായിരുന്ന തട്ടിപ്പുകേസുകളാണ് കഴിഞ്ഞ ദിവസം റദ്ദാക്കിയത്. കുറ്റാരോപണങ്ങള്‍ തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ഇന്ത്യയിലെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതിക്കായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 26.5 കോടി ഡോളര്‍ കൈക്കൂലി നല്‍കിയെന്നും ഇതുമറച്ചുവച്ച് ഈ പദ്ധതിയുടെ പേരില്‍ യുഎസിലെ നിക്ഷേപകരയടക്കം കബളിപ്പിച്ചെന്നുമായിരുന്നു കേസ്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy