anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മലപ്പുറത്തെ സ്കൂളുകളിലെ രണ്ടംഗ കമ്മീഷന്റെ പരിശോധന ഇന്ന് പൂർത്തിയാവും

Instagram whatsapp



മലപ്പുറം: സംസ്ഥാനത്ത് നിലനിൽക്കുന്ന സീറ്റ് പ്രതിസന്ധി പഠിക്കാൻ സർക്കാർ നിയോഗിച്ച രണ്ടംഗ കമ്മീഷന്റെ മലപ്പുറത്തെ സ്കൂളുകളിലെ പരിശോധന ഇന്ന് പൂർത്തിയാവും. ഹയർസെക്കൻഡറി അക്കാദമിക് വിഭാഗം ജോയിന്റ് ഡയറക്ടർ ആർ സുരേഷ് കുമാറും മലപ്പുറം അർഡിഡി ഡോ പി എം അനിലുമാണ് സ്കൂളുകളിൽ സന്ദർശനം തുടരുന്നത്. പരിമിതികൾ കണ്ടെത്തിയ സ്കൂളുകളിൽ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുമെന്ന് നേരത്തെ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഇന്ന് വൈകീട്ടോടെ ജില്ലയിൽ കുറവുള്ള പ്ലസ് വൺ സീറ്റുകളുടെ പട്ടിക ഉദ്യോഗസ്ഥർ തയ്യാറാക്കും. അതിന് ശേഷം വിശദമായ റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കും. ജില്ലയിലെ തിരഞ്ഞെടുത്ത സർക്കാർ സ്കൂളുകൾ സന്ദർശിച്ചതിനിടയിൽ വേങ്ങര ഗവ സ്കൂളിലെ വിദ്യാർഥികൾ അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്തത് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞതും ചർച്ചയായിരുന്നു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy