anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ആരോഗ്യവാന്മാരായി കാണപ്പെടുന്നവരിലും ഹൃദയാഘാതം ഉണ്ടാകുന്നതിന് പിന്നിലെ മറഞ്ഞിരിക്കുന്ന കാരണം

Instagram whatsapp



പതിവായി ജിമ്മില്‍ പോവുകയും ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുകയും ഒക്കെ ചെയ്യുന്ന പലരും എന്തുകൊണ്ടാണ് പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതം മൂലം മരിക്കുന്നത്. അതിന് പിന്നിലെ മറഞ്ഞിരിക്കുന്ന ഒരു കാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ഹൈ ബ്ലഡ് പ്രഷറിനെ 'നിശബ്ദ കൊലയാളി' എന്ന് വിളിക്കാം. ആരോഗ്യമുള്ള പലരും ഹൃദയാഘാതം മൂലം മരിക്കുന്ന കേസുകളില്‍ പലതിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് വില്ലന്‍. മുന്നറിയിപ്പ് അടയാളങ്ങളില്ലാതെ, എന്നാല്‍ ശരീരത്തിനുള്ളിലെ രക്തസമ്മര്‍ദ്ദം പതുക്കെ രക്തക്കുഴലുകളില്‍ കേടുപാടുകള്‍ വരുത്തുകയും ഹൃദയത്തെ ബുദ്ധിമുട്ടിക്കുകയും പക്ഷാഘാതം, വൃക്കരോഗം, പെട്ടെന്നുള്ള ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ലോകമെമ്പാടുമുള്ള പ്രായമായവരില്‍ ഏകദേശം 1.4 ബില്യണ്‍ ആളുകള്‍ രക്താതിമര്‍ദവുമായി ജീവിക്കുന്നുണ്ട്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy