anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
സമ്പാദിക്കുന്നുണ്ട്, പക്ഷേ ബാക്കി ഒന്നുമില്ല! നിങ്ങളുടെ പണം അപഹരിക്കുന്ന 'അദൃശ്യ' ചെലവുകൾ ഇവയാണ്

Instagram whatsapp



നന്നായി സമ്പാദിക്കുന്നുണ്ടെങ്കിലും മാസാവസാനം കൈയില്‍ പണമൊന്നും ബാക്കിയാകുന്നില്ലെന്ന് പരാതിപ്പെടുന്നവരാണ് ഭൂരിഭാഗം ശമ്പളക്കാരും. കൃത്യമായ പ്ലാനിങ്ങും അനാവശ്യ ചിലവുകള്‍ ഒഴിവാക്കാനുള്ള ജാഗ്രതയും ഉണ്ടെങ്കില്‍ മികച്ച രീതിയില്‍ പണം ലാഭിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ മറുവശം. പണം എവിടെ പോകുന്നു എന്ന് കൃത്യമായി ട്രാക്ക് ചെയ്യുന്നതാണ് സമ്പാദ്യത്തിലേക്കുള്ള ആദ്യ പടി. പ്രധാന കാരണങ്ങള്‍ ലൈഫ് സ്‌റ്റൈല്‍ ഇന്‍ഫ്‌ളേഷന്‍: വരുമാനം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ആഡംബരങ്ങള്‍ക്കായി ചെലവ് കൂട്ടുന്ന പ്രവണതയാണിത്. വലിയ വീട്, പുതിയ കാര്‍, വിലകൂടിയ വസ്ത്രങ്ങള്‍ എന്നിവക്കായി പണം ചെലവാക്കുന്നത് വഴി വര്‍ധിച്ച വരുമാനത്തിന്റെ ഗുണം സേവിങ്‌സില്‍ പ്രതിഫലിക്കാതെ പോകുന്നു. ചെറിയ ചെലവുകളുടെ ആഘാതം: വലിയ ചെലവുകള്‍ നമ്മള്‍ ശ്രദ്ധിക്കാറുണ്ടെങ്കിലും ഒടിടി സബ്‌സ്‌ക്രിപ്ഷനുകള്‍, ഇടയ്ക്കിടെ പുറത്തുനിന്നുള്ള ഭക്ഷണം, അനാവശ്യമായ ഓണ്‍ലൈന്‍ ഷോപ്പിങ് എന്നിവ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഇവ ഒന്നിച്ചു ചേരുമ്പോള്‍ വലിയ തുകയായി മാറുന്നു. ഇന്‍വിസിബിള്‍ ഡ്രെയിന്‍സ്: ക്രെഡിറ്റ് കാര്‍ഡ് പലിശകള്‍, വൈകി അടയ്ക്കുന്ന ബില്ലുകള്‍ക്കുള്ള പിഴകള്‍ എന്നിവ പണം ചോരുന്ന വഴികളാണ്. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ പൂര്‍ണമായി അടയ്ക്കാതെ മിനിമം എമൗണ്ട് മാത്രം അടയ്ക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ കടക്കെണിയിലേക്ക് നയിക്കാം. ബജറ്റിങ്ങിന്റെ അഭാവം: പണം എങ്ങോട്ടാണ് പോകുന്നതെന്ന് കൃത്യമായ കണക്കില്ലാത്തത് വലിയ പ്രശ്‌നമാണ്. ബജറ്റ് പ്ലാന്‍ ഇല്ലാതെ പണം ചിലവഴിക്കുന്നത് നിയന്ത്രണമില്ലാത്ത അവസ്ഥയുണ്ടാക്കുന്നു. പരിഹാര മാര്‍ഗങ്ങള്‍ 50/ 30/ 20 നിയമം: നിങ്ങളുടെ വരുമാനത്തിന്റെ 50% അത്യാവശ്യങ്ങള്‍ക്കും, 30% ആഗ്രഹങ്ങള്‍ക്കും, ബാക്കി 20% സമ്പാദ്യത്തിലേക്കും മാറ്റിവയ്ക്കുക. ആദ്യം സമ്പാദിക്കുക, പിന്നെ ചെലവാക്കുക: ശമ്പളം കിട്ടിയാലുടന്‍ നിക്ഷേപത്തിനുള്ള തുക മാറ്റിവെച്ചതിന് ശേഷം ബാക്കി തുക ഉപയോഗിച്ച് മാസം പ്ലാന്‍ ചെയ്യുക. എമര്‍ജന്‍സി ഫണ്ട്: അപ്രതീക്ഷിതമായി വരുന്ന ചെലവുകള്‍ നേരിടാന്‍ ഒരു എമര്‍ജന്‍സി ഫണ്ട് കരുതിവെക്കുന്നത് ദീര്‍ഘകാല സമ്പാദ്യത്തെ ബാധിക്കാതിരിക്കാന്‍ സഹായിക്കും.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy