anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
തണ്ണിമത്തനിലും വ്യാജനുണ്ട്; എങ്ങനെ തിരിച്ചറിയാമെന്നല്ലേ?; വഴിയുണ്ട്‌

Instagram whatsapp



ചൂട് അനുദിനം കൂടിവരികയാണ്. അതിനനുസരിച്ച് ശരീരത്തിലെ ജലാംശം കുറയുകയും ചെയ്യും. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് തണ്ണിമത്തന്‍. അതിനാല്‍ ചൂടുകാലമായാല്‍ മിക്കവരും തണ്ണിമത്തന്‍ കഴിക്കാന്‍ ഉത്സാഹം കാണിക്കാറുണ്ട്. എന്നാല്‍ കടയില്‍നിന്ന് വാങ്ങുന്ന തണ്ണിമത്തന്‍ പ്രകൃതിദത്തമോ വ്യാജമോ എന്ന് എങ്ങനെ തിരിച്ചറിയാം? തണ്ണിമത്തനിലും വ്യാജനുണ്ടോ എന്നല്ലേ, അതിശയിക്കേണ്ട. ഏതൊരു വസ്തുവിനും ഡിമാന്‍ഡ് കൂടുന്നതിന് അനുസരിച്ച് അതിന്റെ വ്യാജനും വിപണിയില്‍ എത്താറുണ്ട്.സാധാരണയായി തണ്ണിമത്തന്റെ നിറവും വലിപ്പവും മറ്റും നോക്കിയാണ് ഉപഭോക്താക്കള്‍ ഇവ ഫ്രഷ് ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നതും വാങ്ങിക്കുന്നതും. എന്നാല്‍ ഒറിജിനലിനെ വെല്ലുന്ന രീതിയിലാണ് വ്യാജനും ഉത്പാദിപ്പിക്കുന്നത്. തണ്ണിമത്തന് നല്ല നിറവും മധുരവും ലഭിക്കാന്‍ ചില രാസവസ്തുക്കള്‍ കുത്തിവയ്ക്കാറുണ്ട്. തണ്ണിമത്തന്‍ പ്രകൃതിദത്തമാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ ചില വഴികള്‍ ഉണ്ട്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy