anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
'ആരാധകരോട് മാപ്പ്, നടക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്'; കരഞ്ഞുകൊണ്ട് ആര്‍ജെ ബാലാജി

Instagram whatsapp



സൂര്യ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് 'കറുപ്പ്'. എന്നാല്‍ ചിത്രത്തിന്റെ റിലീസ് മുടങ്ങിയത് ആരാധകരെ ആകെ നിരാശയിലാക്കിയിരിക്കുകയാണ്. സിനിമയുടെ റിലീസ് മുടങ്ങിയതിന് പിന്നാലെ മാപ്പ് ചോദിച്ചെത്തിയിരിക്കുകയാണ് സംവിധായകന്‍ ആര്‍ ജെ ബാലാജി. ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ ഡ്രീം വാരിയേഴ്സ് പിക്ചേര്‍സിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് റിലീസ് മുടങ്ങിയത്. ഇപ്പോഴിതാ സൂര്യയുടെ തിരിച്ചു വരവ് പ്രതീക്ഷിച്ചിരുന്ന ആരാധകരോട് മാപ്പ് പറഞ്ഞ് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് സംവിധായകന്‍ ആര്‍ജെ ബാലാജി.'എല്ലാ ആരാധകരോടും മാപ്പ് ചോദിക്കുന്നു. ഇത് സംഭവിക്കാന്‍ പാടുള്ളതായിരുന്നില്ല. സിനിമ കാണാന്‍ അത്രയും ദൂരം യാത്ര ചെയ്ത് രാവിലെ ഒമ്പത് മണിയ്ക്ക് തിയേറ്ററില്‍ എത്തിയ തമിഴ്നാട്, കേരളം, ആന്ധ്ര എന്നിവടങ്ങളിലെ പ്രിയപ്പെട്ടവരോട് ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു ഇത്. എല്ലാവരും സിനിമ കാണാന്‍ പോകുന്നത് തന്നെ ജീവിതത്തിലേയും ജോലി സ്ഥലത്തിലേയും ടെന്‍ഷന്‍ മറക്കാനാണ്. ആ സിനിമ കാണുന്നത് തന്നെ ഒരു സ്ട്രെസ് ആയിമാറിയതില്‍ ഞാന്‍ വീണ്ടും ക്ഷമ ചോദിക്കുന്നു. ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഇന്ന് വൈകുന്നേരം ആറ് മണിയോട് പ്രശ്നങ്ങളൊക്കെ പരിഹരിക്കപ്പെടുകയും സിനിമ റിലീസ് ചെയ്യാനാകുമെന്നും പ്രതീക്ഷിക്കുന്നു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy