anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
മന്ത്രിസ്ഥാനത്തേക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ല; എല്ലാം മാധ്യമ സൃഷ്ടികള്‍: ചാണ്ടി ഉമ്മന്‍

Instagram whatsapp



തിരുവനന്തപുരം: മന്ത്രിസ്ഥാനം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് നിയുക്ത പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. എല്ലാം മാധ്യമ സൃഷ്ടികള്‍ ആയിരുന്നുവെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. മന്ത്രിസ്ഥാനത്തേക്ക് തനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ലെന്നും മാധ്യമങ്ങളാണ് അത്തരത്തില്‍ ഒരു തോന്നല്‍ ജനങ്ങള്‍ക്ക് നല്‍കിയതെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. 'ആരെ എടുക്കണം എടുക്കേണ്ട എന്നുള്ളത് പാര്‍ട്ടിയുടെ നിലപാടാണ്. അത് പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുന്നു. ഞാന്‍ പറയാത്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുതല്‍ ഈ പ്രവണത മാധ്യമങ്ങള്‍ കാണിക്കുന്നു. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ എനിക്ക് അത് സ്വീകാര്യമാണ്', ചാണ്ടി ഉമ്മന്‍ പറഞ്ഞു. 15 വര്‍ഷം മുന്‍പ് ഇതേ ദിവസമാണ് തന്റെ പിതാവ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതെന്ന് ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ക്കും എല്ലാ ആശംസകളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. എ കെ ആന്റണിയുമായുള്ളത് കുടുംബ ബന്ധമാണെന്നും പാര്‍ട്ടിപരമായ കാര്യങ്ങള്‍ക്കപ്പുറമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് എ കെ ആന്റണിയെ കണ്ടതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy