anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഇറാൻ അമേരിക്ക യുദ്ധം പശ്ചാത്തലത്തിലും ഇന്ത്യൻ കപ്പലുകൾ യാത്ര തുടരും

Instagram whatsapp

21/03/2026



ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടയിലും ഹോർമൂസ് കടലിടുക്ക് വഴി രണ്ട് ഇന്ത്യൻ എൽപിജി ടാങ്കർ കപ്പലുകൾ കൂടി യാത്ര തുടരും കഴിഞ്ഞ 24 മണിക്കൂറായി ഈ പാതയിലൂടെയുള്ള അസംസ്കൃത എണ്ണ കയറ്റുമതി തടസ്സപ്പെട്ട സാഹചര്യത്തിലും ഇന്ത്യൻ കപ്പലുകൾക്ക് ഇറാൻ ഇളവ് നൽകിയതായാണ് സൂചന. യുഎഇയിലെ ഷാർജയ്ക്ക് സമീപം നിലയുറപ്പിച്ചിട്ടുള്ള 'പൈൻ ഗ്യാസ്', 'ജഗ് വസന്ത് എന്നീ ഇന്ത്യൻ ടാങ്കറുകളാണ് ഹോർമൂസ് കടലിടുക്ക് കടക്കാൻ തയ്യാറെടുക്കുന്നത്. ഇറാൻ അമേരിക്ക യുദ്ധം പശ്ചാത്തലമാക്കി ഹോർമൂസ് കടലിടുക്ക് വഴി ചരക്കുനീക്കം അനുവദിക്കില്ലെന്ന് ഇറാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആഗോള എണ്ണ വാതക വിതരണത്തിൻ്റെ 20 ശതമാനത്തോളം തടസ്സപ്പെടുകയും നൂറുകണക്കിന് കപ്പലുകൾ കടലിൽ കുടുങ്ങുകയും ചെയ്തിരുന്നു. ഈ പ്രതിസന്ധിക്കിടയിലും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം പരിഗണിച്ച് ടാങ്കറുകൾക്ക് കടന്നുപോകാൻ അനുമതി ലഭിച്ചേക്കും.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy