anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ട്വന്റി20യുടെ താരപ്പട: വീണാ നായര്‍ ഏറ്റുമാനൂരില്‍, അഞ്ജലി നായര്‍ തൃപ്പൂണിത്തുറയില്‍, ലക്ഷ്മിപ്രിയ പെരുമ്പാവൂരില്‍

Instagram whatsapp

18/03/2026

Ramzun

കൊച്ചി :നടി വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ഥിയായി ഏറ്റുമാനൂരില്‍ മത്സരിക്കും. കിഴക്കമ്പലത്ത് വാര്‍ത്താസമ്മേളനത്തില്‍ സാബു ജേക്കബാണ് വീണയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. വീണയും വാര്‍ത്താ സമ്മേളനത്തില്‍പങ്കെടുത്തു. പഠന സമയത്ത് എസ്എഫ്‌ഐക്കാരി ആയിരുന്നുവെന്ന് വീണാ നായര്‍ പറഞ്ഞു.അഭിനയത്തിലേക്ക് വന്ന ശേഷം പ്രത്യക്ഷമായല്ലെങ്കിലും സാമൂഹിക രംഗങ്ങളില്‍ ഇടപെട്ടിരുന്നു. പാര്‍ട്ടി പിന്തുണ നല്‍കുമ്പോള്‍ ഇതുവരെ ചെയ്തതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും. അതിനുള്ള നല്ല മാധ്യമമായായി ട്വന്റി 20യെ കാണുന്നു. അങ്കമാലിയില്‍ റിയാലിറ്റി ഷോ താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ പ്രോമി കുര്യാക്കോസ് മത്സരിക്കും. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നടി അഞ്ജലി നായര്‍ സ്ഥാനാര്‍ത്ഥിയാകും.പെരുമ്പാവൂരില്‍ നടി ലക്ഷ്മിപ്രിയ സ്ഥാനാര്‍ത്ഥിയാകും. അഖില്‍ മാരാര്‍ക്ക് ശേഷം താരങ്ങളെ സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിരിക്കുകയാണ് ട്വന്റി 20. ഇതില്‍ ഏറ്റവും പ്രധാനം ഏറ്റുമാനൂരും തൃപ്പൂണിത്തുറയുമാണ്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy