anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
എസ്.എൻ.ഡി.പി കേന്ദ്ര ഓഫിസിന് ജപ്തി; വിവാദങ്ങളുടെ നടുവിൽ വെള്ളാപ്പള്ളി

Instagram whatsapp

13/03/2026

Ramzun

വെള്ളാപ്പള്ളി നടേശൻ നേതൃത്വം നൽകിയ ശ്രീ നാരായണ ധർമ്മപരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) സംബന്ധിച്ച സാമ്പത്തിക വിവാദങ്ങൾ വീണ്ടും ചർച്ചയാകുന്ന സാഹചര്യത്തിലാണ് സംഘടനയുടെ കൊല്ലത്തെ കേന്ദ്ര ആസ്ഥാനം ജപ്തിയിലായത്. കേരള സ്റ്റേറ്റ് ബാക്ക്‌വേഡ് ക്ലാസ്സ് ഡെവലപ്‌മെന്റ് കോർപറേഷൻ നൽകിയ വായ്പയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി ഉണ്ടായത്. മൂന്ന് ശതമാനം പലിശ നിരക്കിൽ ഏകദേശം 15.85 കോടി രൂപ 2775 സംഘങ്ങളുടെ പേരിൽ എടുത്തതായി രേഖകളിൽ കാണിച്ചിരുന്നെങ്കിലും, ഇവയിൽ പലതും വ്യാജ സംഘങ്ങളാണെന്ന ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് 4.5 കോടി രൂപയുടെ വായ്പ കേസിലാണ് 2017ൽ എസ്.എൻ.ഡി.പി ആസ്ഥാനം ജപ്തി ചെയ്തതെങ്കിലും പിന്നീട് കേരള ഹൈക്കോടതി തുടർ നടപടികൾക്ക് സ്റ്റേ അനുവദിച്ചിരുന്നു. വായ്പയിലെ ബാക്കി തുക സംബന്ധിച്ചും ഇപ്പോഴും വിവിധ കേസുകൾ നിലനിൽക്കുന്നു. പിന്നാക്ക വിഭാഗ കോർപറേഷനിൽ നിന്നുള്ള പണം മൈക്രോഫിനാൻസ് സംവിധാനത്തിലൂടെ കൂടുതലായ പലിശയ്ക്ക് തിരിച്ചുനൽകി തട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം. മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെതിരെ ഏകദേശം 124 കേസുകൾ വിജിലൻസ് അന്വേഷണ പരിധിയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ 21 കേസുകൾ പ്രത്യേക അന്വേഷണ സംഘം പരിശോധിച്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. സർക്കാർ ഇടപെടലിനെ തുടർന്ന് ചില കേസുകളിൽ കുറ്റപത്രം സമർപ്പിക്കാതെ നടപടികൾ നീണ്ടുപോകുകയാണെന്നും ആരോപണമുണ്ട്. വിവിധ ബാങ്കുകളിൽ നിന്ന് ഏകദേശം 15,000 കോടി രൂപ സമാഹരിച്ച് അത് മൈക്രോഫിനാൻസ് വഴിയായി യൂനിയൻ അംഗങ്ങൾക്ക് ഉയർന്ന പലിശയ്ക്ക് നൽകിയതുമായി ബന്ധപ്പെട്ടും വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ പണം ഉപയോഗിച്ച് യൂനിയനുകളുടെ പേരിൽ ഭൂമി വാങ്ങിയതടക്കമുള്ള ഇടപാടുകളും അന്വേഷണ പരിധിയിലുണ്ട്. മാവേലിക്കരയിൽ കോളജ് സ്ഥാപിക്കാൻ വാങ്ങിയ സ്ഥലം അംഗങ്ങളുടെ പേരിൽ എടുത്ത വായ്പ പണം ഉപയോഗിച്ചാണെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ചില സാഹചര്യങ്ങളിൽ അംഗങ്ങളുടെ പേരിൽ എടുത്ത വായ്പ കാലാവധിക്ക് മുമ്പ് തിരികെ വാങ്ങിയെങ്കിലും അത് ബാങ്കിൽ അടച്ചില്ലെന്നതിനാൽ അംഗങ്ങൾ പലിശക്കുഴപ്പത്തിൽപ്പെട്ടതായും ആരോപണങ്ങളുണ്ട്. കൂടാതെ, എസ്.എൻ.ഡി.പി യോഗത്തിന്റെയും അനുബന്ധ ട്രസ്റ്റുകളുടെയും ചില ആസ്തികൾ വിറ്റതായി എസ്.എൻ.ഡി.പി സംരക്ഷണ സമിതി ആരോപിച്ചിരുന്നു. ഇതിനിടെ, എസ്.എൻ.ഡി.പി നോൺ-ട്രേഡിങ് കമ്പനി എന്ന നിലയിൽ പ്രവർത്തിക്കേണ്ട സ്ഥാപനമെങ്കിലും കമ്പനി നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ഹൈക്കോടതി വിധി ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy