anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
വിദ്യാർത്ഥി സംഘടനാ നേതാക്കൾ ലഹരിക്ക് അടിമകൾ; വിസി മോഹനൻ കുന്നുമ്മലിന്റെ പ്രസ്താവന വിവാദത്തിൽ

Instagram whatsapp



തിരുവനന്തപുരം: വിദ്യാർത്ഥി സംഘടനാ നേതാക്കളിൽ പലരും ലഹരിക്ക് അടിമകളാണെന്ന കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ പ്രസ്താവന വിവാദമാകുന്നു. നേതാക്കളെ ലഹരി പരിശോധനയ്ക്ക് വിധേയരാക്കാൻ വെല്ലുവിളിച്ച വിസി, ക്യാമ്പസുകളിൽ പ്രശ്നമുണ്ടാക്കുന്നവർ 'തെമ്മാടികളാണെന്നും' ആക്ഷേപിച്ചു. Geographic Reference അധ്യാപകരെ തടഞ്ഞുവെക്കുന്നവരും റോഡിൽ ടയർ കത്തിക്കുന്നവരും ബസിന് കല്ലെറിയുന്നവരുമല്ല നാടിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാലയിൽ തന്നെ നേരിട്ട് ഖരാവോ ചെയ്യുന്ന ചില വിദ്യാർത്ഥി നേതാക്കൾ ഗുണ്ടകളെപ്പോലെയാണ് പെരുമാറുന്നതെന്നും ഇത്തരം 'തെമ്മാടികൾ' സമൂഹത്തിന് മാതൃകയല്ലെന്നും വിസി അധിക്ഷേപിച്ചു. ലഹരി പരിശോധന നടത്തിയാൽ ഇതിൽ എത്ര പേർ അടിമകളാണെന്ന് ബോധ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിചേർത്തു. വിസിയുടെ പ്രസ്താവനയ്‌ക്കെതിരെ വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ പ്രേരിതമായാണ് വിസി ഇത്തരമൊരു പരാമർശം നടത്തിയതെന്നും ഇത് വിദ്യാർത്ഥി സമൂഹത്തെയാകെ അവഹേളിക്കുന്നതാണെന്നും സംഘടനകൾ പറഞ്ഞു. ക്യാമ്പസുകളിലെ ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ക്രിമിനൽ പ്രവർത്തനങ്ങളായി ചിത്രീകരിക്കാനാണ് വിസി ശ്രമിക്കുന്നതെന്നും സംഘടനകൾ പറഞ്ഞു. സംഭവത്തിൽ വിസി മാപ്പ് പറയണമെന്ന ആവശ്യവും ശക്തമാണ്. ആത്മാഭിമാനവും പൊതുബോധവുമില്ലാത്ത ഒരു സമൂഹത്തെ കെട്ടിയപ്പടുക്കണം എന്നതാണ് വിസിയുടെ ആവശ്യമെന്നും വിമർശനമുണ്ട്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy