anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
മാലിന്യ സംസ്കരണ വിഷയത്തിൽ തിരുവനന്തപുരം കോർപറേഷനെ വിമർശിച്ച് ഹൈക്കോടതി

Instagram whatsapp



തിരുവനന്തപുരം: മാലിന്യ സംസ്കരണ വിഷയത്തിൽ തിരുവനന്തപുരം കോർപറേഷൻ കൂടുതൽ കാര്യക്ഷമമായി ഇടപെടണമെന്ന് ഹൈക്കോടതി നിർദേശിച്ചു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കോർപറേഷൻ വിളിച്ച ഇ-ടെൻഡർ നടപടികൾ വൈകുന്നതിനെ തുടർന്ന് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ഇതുമായി ബന്ധപ്പെട്ടു കോർപറേഷന് നോട്ടീസ് നൽകാനും കോടതി തീരുമാനിച്ചു . മാലിന്യ സംസ്കരണത്തിനായി 2026 ജനുവരി 7-ന് തിരുവനന്തപുരം കോർപറേഷൻ വിളിച്ച ഇ-ടെൻഡറിൽ ഒന്നാമതെത്തിയ കേരള ലോഗ് എന്ന ഇൻഡസ്ട്രിയൽ കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് നാളിതുവരെ വർക്ക് ഓർഡർ നൽകാത്തതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിച്ച കോടതി, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോർപറേഷൻ അടിയന്തരമായി നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടു. നിലവിൽ മാലിന്യ നീക്കം നടത്തുന്ന ഏജൻസിയുടെ കരാർ കാലാവധി 2025 ഡിസംബറിൽ അവസാനിച്ചിരുന്നെങ്കിലും, പുതിയ ടെൻഡർ നടപടികൾ പൂർത്തീകരിക്കാത്ത സാഹചര്യത്തിൽ നിലവിൽ മാലിന്യ നീക്കം നടത്തിവരുന്ന ഏജൻസിക്ക് അനധികൃതമായി കരാർ കാലാവധി നീട്ടി നൽകുകയാണ് നിലവിൽ കോർപറേഷൻ ചെയ്തു വരുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുന്നത് വരെ ടെൻഡർ നടപടികൾ വൈകിപ്പിക്കുകവഴി നിലവിലെ ഏജൻസിക്ക് കരാർ നീട്ടിനൽകാനാണ് കോർപറേഷനിലെ ചില ജീവനക്കാർ ശ്രെമിക്കുന്നത്. കഴിഞ്ഞ രണ്ടര വർഷമായി കോർപറേഷനിലെ മാലിന്യ നീക്കം നടത്തിവരുന്ന ഈ ഏജൻസിയുടെ പ്രവർത്തനത്തിലെ പോരായ്മകളാണ് ഈയിടെ നടന്ന ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട മാലിന്യ നീക്കത്തിൽ വിവാദങ്ങൾ ഉണ്ടാക്കിയതെന്നും ആരോപണമുണ്ട്. നിലവിൽ പ്രവർത്തിക്കുന്ന ഏജൻസി ഒരു കിലോ മാലിന്യ നീക്കത്തിന് ₹6.40 ഈടാക്കുമ്പോൾ, ടെൻഡറിൽ ഒന്നാമതെത്തിയ കേരള ലോഗ് കിലോയ്ക്ക് ₹4.70 എന്ന നിരക്കാണ് നിർദേശിച്ചിരിക്കുന്നത്. ശരാശരി പ്രതിമാസം 1000 ടൺ മാലിന്യമാണ് കോർപറേഷൻ ഏജൻസികൾ മുഖേന നീക്കം ചെയ്യുന്നത്. പുതിയ ടെൻഡർ നടപടികൾ പൂർത്തീകരിക്കാതെ നിലവിലെ കരാർ തുടരുന്നതുവഴി തിരുവനന്തപുരം കോർപറേഷനിന് പ്രതിമാസം 15 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെ അധിക ചെലവ് വരുന്നതായും ഹർജിയിൽ വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾ അടുത്ത ദിവസങ്ങളിൽ കോടതി പരിഗണിക്കും.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy