anveshinews11@gmail.com
+91 8281552088

  •  
സൈബർ ആക്രമണത്തിൽ ദുഃഖം രേഖപ്പെടുത്തി; മമ്മൂട്ടിയോട് പരസ്യമായി മാപ്പ് ചോദിച്ച് മുഖ്യമന്ത്രി

Instagram whatsapp

10/03/2026

Ramzun

തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ നടന്ന സംഭവത്തെ തുടർന്നുണ്ടായ വിവാദത്തിൽ നടൻ മമ്മൂട്ടിയോട് പരസ്യമായി ക്ഷമാപണം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ജനറൽ ആശുപത്രി ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇത് വ്യക്തമാക്കിയത്. സംഭവത്തെ തുടർന്ന് മമ്മൂട്ടിക്ക് മനസ്സിന് വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കിൽ ഈ ഘട്ടത്തിൽ അദ്ദേഹത്തോട് പരസ്യമായി ക്ഷമ ചോദിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ മമ്മൂട്ടിക്കെതിരെ വലിയ തോതിൽ സൈബർ ആക്രമണം നടന്നത് ഏറ്റവും നിർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മമ്മൂട്ടി പോലെയുള്ള മഹാനടനെ പോലും ചിലർ സാമൂഹികമാധ്യമങ്ങളിൽ വിമർശിച്ചതും ആക്രമിച്ചതും ദൗർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വയനാട് മുണ്ടക്കൈ–ചൂരൽമല ടൗൺഷിപ്പ് സന്ദർശനത്തിനിടെ തനോടൊപ്പം നടന്നിരുന്ന സി.പി.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മമ്മൂട്ടി “നിങ്ങൾ എപ്പോഴും എന്റെയൊപ്പം നടന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ?” എന്ന് ചോദിച്ചതാണ് വിവാദത്തിന് തുടക്കമായത്. ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ രാത്രി സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ മമ്മൂട്ടിക്കെതിരെ കടുത്ത സൈബർ ആക്രമണം ആരംഭിച്ചു. തുടർന്ന് വിവാദത്തെ കുറിച്ച് കെ. റഫീഖ് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു. മമ്മൂട്ടി ടൗൺഷിപ്പിലെത്തിയത് പോസിറ്റീവായി മാത്രം ചർച്ച ചെയ്യപ്പെടണമെന്നും അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. വിഷയത്തിൽ മമ്മൂട്ടി നേരിട്ട് തന്നെ വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചതായും വിവാദം ഇവിടെ അവസാനിപ്പിക്കണമെന്നും റഫീഖ് അഭ്യർത്ഥിച്ചു. താൻ പറഞ്ഞത് അപമാനിക്കാൻ ഉദ്ദേശിച്ചല്ലെന്നും, സ്വകാര്യമായി പറഞ്ഞ ഒരു കാര്യമാണ് ഇത്ര വലിയ വിവാദമായി മാറുമെന്ന് കരുതിയില്ലെന്നും മമ്മൂട്ടി ഫോണിൽ സംസാരിക്കുമ്പോൾ വ്യക്തമാക്കിയതായും റഫീഖ് അറിയിച്ചു.






LATEST NEWS

ഗണേഷ് കുമാർ മാപ്പ് പറഞ്ഞു; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ, വിവാദം ഒത്തുതീർപ്പിലേക്ക്

സൈബർ ആക്രമണത്തിൽ ദുഃഖം രേഖപ്പെടുത്തി; മമ്മൂട്ടിയോട് പരസ്യമായി മാപ്പ് ചോദിച്ച് മുഖ്യമന്ത്രി

നടി കേസിൽ പുതിയ വഴിത്തിരിവ്; ദിലീപ് അടക്കമുള്ളവർക്ക് ഹൈക്കോടതി നോട്ടീസ് നൽകി

ടി20 ലോകകപ്പിൽ സിക്‌സുകളുടെ മഴ, സഞ്ജു സാംസൺ പുതിയ ലോക റെക്കോർഡ്

വാണിജ്യ നിയമലംഘനങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാം; കർശന നടപടിയുണ്ടാകുമെന്ന് യുഎഇ

സുഖോയ് യുദ്ധ വിമാനം തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്; റഡാറില്‍ നിന്ന് ബന്ധം നഷ്ടപ്പെട്ടു

കളിച്ചത് നാല് മത്സരങ്ങൾ മാത്രം!; റെക്കോർഡുകളിൽ പക്ഷെ സഞ്ജു നമ്പർ വൺ; ടോപ് സ്‌കോറർ ലിസ്റ്റിലും

'മാപ്പുപറയേണ്ട കാര്യമില്ല, കാരണം, നിങ്ങള്‍ ഒന്നും ചെയ്തിട്ടില്ല'; അന്ന രാജനെ പിന്തുണച്ച് മാധവ് സുരേഷ്

© 2023 anveshinews | Privacy Policy