വാണിജ്യ നിയമലംഘനങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാം; കർശന നടപടിയുണ്ടാകുമെന്ന് യുഎഇ
യുഎഇയില്‍ ഭക്ഷ്യവസ്തുക്കളുടെ വില വര്‍ദ്ധനവോ വാണിജ്യ നിയമലംഘനങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി സാമ്പത്തിക, ടൂറിസം മന്ത്രാലയം. മന്ത്രാലയത്തിന്റെ ഔദ്യോഗിക സംവിധാനങ്ങളിലൂടെ പരാതികള്‍ സമര്‍പ്പിക്കാനാകും. അമിത വില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
സംഘര്‍ഷ സാഹചര്യങ്ങള്‍ മുതലെടുത്ത് ചില വ്യാപാര സ്ഥാപനങ്ങള്‍ ഉത്പ്പന്നങ്ങള്‍ക്ക് ക്രിത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. ഏതെങ്കിലും സ്ഥാപനങ്ങള്‍ അമിത വില ഈടാക്കിലായാല്‍ അക്കാര്യം ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് സാമ്പത്തിക, ടൂറിസം മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ ഇലക്ട്രോണിക് ഉപഭോക്തൃ പരാതി സേവനത്തിലൂടെയോ വിവരങ്ങള്‍ കൈമാറാനാകും. ഇതിന് പുറമെ ടോള്‍ ഫ്രീ നമ്പര്‍ വാട്‌സാപ്പ്, ഇ-മെയില്‍ എന്നിവ വഴിയും പരാതികള്‍ സമര്‍പ്പിക്കാമെന്ന് സാമ്പത്തിക, ടൂറിസം മന്ത്രാലയം വ്യക്തമാക്കി.
LATEST NEWS
വാണിജ്യ നിയമലംഘനങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാം; കർശന നടപടിയുണ്ടാകുമെന്ന് യുഎഇ
സുഖോയ് യുദ്ധ വിമാനം തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്; റഡാറില്‍ നിന്ന് ബന്ധം നഷ്ടപ്പെട്ടു
കളിച്ചത് നാല് മത്സരങ്ങൾ മാത്രം!; റെക്കോർഡുകളിൽ പക്ഷെ സഞ്ജു നമ്പർ വൺ; ടോപ് സ്‌കോറർ ലിസ്റ്റിലും
'മാപ്പുപറയേണ്ട കാര്യമില്ല, കാരണം, നിങ്ങള്‍ ഒന്നും ചെയ്തിട്ടില്ല'; അന്ന രാജനെ പിന്തുണച്ച് മാധവ് സുരേഷ്
വിവാഹസൽക്കാര വേദിയില്‍ വിജയ്‌ക്കൊപ്പം തൃഷയും; വൈറലായി വീഡിയോ
അംഗത്വം പുതുക്കില്ല, അനുഭാവിയായി തുടരും; പാര്‍ട്ടി ബന്ധം ഉപേക്ഷിക്കില്ലെന്ന് ജി സുധാകരന്‍
കേരളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ട് ബിജെപി; ആനന്ദ ബോസ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളില്‍ സജീവമാകും
ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി; പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു