'മാപ്പുപറയേണ്ട കാര്യമില്ല, കാരണം, നിങ്ങള്‍ ഒന്നും ചെയ്തിട്ടില്ല'; അന്ന രാജനെ പിന്തുണച്ച് മാധവ് സുരേഷ്
ആറ്റുകാല്‍ പൊങ്കല ഇടാനെത്തിയ തന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് മാപ്പു പറഞ്ഞ് നടി അന്ന രാജന്‍ രംഗത്തെത്തിയിരുന്നു. നടിയുടെ വസ്ത്രധാരണം അടക്കം വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നടി മാപ്പുപറഞ്ഞ് രംഗത്തെത്തിയത്. ശുദ്ധമായ ഭക്തിയോടെയാണ് ആറ്റുകാല്‍ എത്തി പൊങ്കാല അര്‍പ്പിച്ചതെന്നും തന്റെ വസ്ത്രങ്ങളോ ഭാവങ്ങളോ ഏതെങ്കിലും ഭക്തരെ വേദനപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് അന്ന പറഞ്ഞു. എന്നാല്‍ ഇപ്പോഴിതാ അന്നയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടനും സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷ്.
'അമ്പലത്തില്‍ പൂജയ്‌ക്കെത്തിയ സ്ത്രീകളുടെ അന്തസ്സിനെ മാനിക്കാതെ, മാധ്യമങ്ങളും മാധ്യമങ്ങളാവാന്‍ നടക്കുന്നവരും ക്ലിക്കുകള്‍ക്കും കാഴ്ചകള്‍ക്കുമായി ഇത്തരം ദൃശ്യങ്ങള്‍ പകര്‍ത്തുന്നു. അതുകാരണം, സെലിബ്രിറ്റികള്‍ക്ക് അവരുടെ നിലനില്‍പ്പിന് പോലും മാപ്പുപറയേണ്ടിവരുന്നു. നിങ്ങള്‍ മാപ്പുപറയേണ്ട കാര്യമില്ല, അന്നാ. കാരണം, നിങ്ങള്‍ ഒന്നുംചെയ്തിട്ടില്ല. എന്നാല്‍, നട്ടെല്ലില്ലാത്ത പാമ്പുകളെപ്പോലെ പെരുമാറുന്ന ഈ മാധ്യമങ്ങളാണ് മാപ്പുപറയേണ്ടത്. നമ്മള്‍ ലജ്ജയില്ലാത്ത സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് അവസാനിപ്പിക്കാനുള്ള സമയം അതിക്രമിച്ചിട്ടില്ല', എന്നായിരുന്നു മാധവ് തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍.
LATEST NEWS
വാണിജ്യ നിയമലംഘനങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാം; കർശന നടപടിയുണ്ടാകുമെന്ന് യുഎഇ
സുഖോയ് യുദ്ധ വിമാനം തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്; റഡാറില്‍ നിന്ന് ബന്ധം നഷ്ടപ്പെട്ടു
കളിച്ചത് നാല് മത്സരങ്ങൾ മാത്രം!; റെക്കോർഡുകളിൽ പക്ഷെ സഞ്ജു നമ്പർ വൺ; ടോപ് സ്‌കോറർ ലിസ്റ്റിലും
'മാപ്പുപറയേണ്ട കാര്യമില്ല, കാരണം, നിങ്ങള്‍ ഒന്നും ചെയ്തിട്ടില്ല'; അന്ന രാജനെ പിന്തുണച്ച് മാധവ് സുരേഷ്
വിവാഹസൽക്കാര വേദിയില്‍ വിജയ്‌ക്കൊപ്പം തൃഷയും; വൈറലായി വീഡിയോ
അംഗത്വം പുതുക്കില്ല, അനുഭാവിയായി തുടരും; പാര്‍ട്ടി ബന്ധം ഉപേക്ഷിക്കില്ലെന്ന് ജി സുധാകരന്‍
കേരളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ട് ബിജെപി; ആനന്ദ ബോസ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളില്‍ സജീവമാകും
ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി; പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു