anveshinews11@gmail.com
+91 8281552088

  •  
ആരാധകരെ കുടുംബമായി കാണുന്ന താരം: സഹോദരന്റെ വിവാഹാഘോഷത്തിലേക്ക് ഫാന്‍സിനെയും ക്ഷണിച്ച് അല്ലു അര്‍ജുന്‍

Instagram whatsapp



തന്റെ ആരാധകരെ വെറും ആരാധകരായല്ല, മറിച്ച് തന്റെ 'ആര്‍മി' എന്ന് വിളിക്കുന്ന താരമാണ് ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍. ദേശീയ അവാര്‍ഡ് നേട്ടം മുതല്‍ ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ വരെ തന്റെ എല്ലാ വിജയങ്ങളും തന്റെ ആരാധകര്‍ക്ക് സമര്‍പ്പിക്കുന്ന താരം, വീണ്ടും അവരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. സഹോദരന്‍ അല്ലു സിരീഷിന്റെ വിവാഹ റിസപ്ഷനിലേക്ക് ആരാധകരെ നേരിട്ട് ക്ഷണിച്ച് കൊണ്ടാണ് താരം മാതൃകയായിരിക്കുന്നത്. അല്ലു സിരീഷും നയനിക റെഡ്ഡിയും തമ്മിലുള്ള വിവാഹത്തിന് മുന്നോടിയായുള്ള റിസപ്ഷന്‍ അല്ലു സ്റ്റുഡിയോയിലാണ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതവും എന്നാല്‍ മനോഹരവുമായ ചടങ്ങായിരുന്നു ഇത്. എന്നാല്‍ ഈ സ്വകാര്യ ചടങ്ങിലും തന്റെ ആരാധകര്‍ക്ക് ഇടം നല്‍കാന്‍ അല്ലു അര്‍ജുന്‍ മറന്നില്ല.






LATEST NEWS

വാണിജ്യ നിയമലംഘനങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാം; കർശന നടപടിയുണ്ടാകുമെന്ന് യുഎഇ

സുഖോയ് യുദ്ധ വിമാനം തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്; റഡാറില്‍ നിന്ന് ബന്ധം നഷ്ടപ്പെട്ടു

കളിച്ചത് നാല് മത്സരങ്ങൾ മാത്രം!; റെക്കോർഡുകളിൽ പക്ഷെ സഞ്ജു നമ്പർ വൺ; ടോപ് സ്‌കോറർ ലിസ്റ്റിലും

'മാപ്പുപറയേണ്ട കാര്യമില്ല, കാരണം, നിങ്ങള്‍ ഒന്നും ചെയ്തിട്ടില്ല'; അന്ന രാജനെ പിന്തുണച്ച് മാധവ് സുരേഷ്

വിവാഹസൽക്കാര വേദിയില്‍ വിജയ്‌ക്കൊപ്പം തൃഷയും; വൈറലായി വീഡിയോ

അംഗത്വം പുതുക്കില്ല, അനുഭാവിയായി തുടരും; പാര്‍ട്ടി ബന്ധം ഉപേക്ഷിക്കില്ലെന്ന് ജി സുധാകരന്‍

കേരളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ട് ബിജെപി; ആനന്ദ ബോസ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളില്‍ സജീവമാകും

ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി; പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു

© 2023 anveshinews | Privacy Policy