anveshinews11@gmail.com
+91 8281552088

  •  
കേരളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ട് ബിജെപി; ആനന്ദ ബോസ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളില്‍ സജീവമാകും

Instagram whatsapp



ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ പദവിയില്‍ നിന്നും രാജിവെച്ച സി വി ആനന്ദ ബോസിനോട് കേരളത്തില്‍ സജീവമാകാന്‍ നിര്‍ദേശം. കേരളത്തിലെ ബിജെപി പ്രവര്‍ത്തനത്തിന് പുതിയ ദിശാബോധം നല്‍കാന്‍ ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകും. ഇന്നലെയായിരുന്നു ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും സി വി ആനന്ദബോസ് രാജി സമര്‍പ്പിച്ചത്. അപ്രതീക്ഷിത രാജിയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഞെട്ടല്‍ പ്രകടിപ്പിച്ചിരുന്നു. രാജിയുടെ കാരണം എന്താണെന്ന് വ്യക്തമല്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി കേന്ദ്രത്തില്‍ നിന്ന് ഗവര്‍ണര്‍ സമ്മര്‍ദ്ദം നേരിട്ടെങ്കില്‍തനിക്ക് അത്ഭുതമില്ലെന്നുമായിരുന്നു മമത എക്‌സില്‍ കുറിച്ചത്. തമിഴ്‌നാട് ഗവര്‍ണര്‍ ടി എന്‍ രവിയെയാണ് ബംഗാളിന്റെ പുതിയ ഗവര്‍ണറായി നിയമിച്ചത്.






LATEST NEWS

വാണിജ്യ നിയമലംഘനങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാം; കർശന നടപടിയുണ്ടാകുമെന്ന് യുഎഇ

സുഖോയ് യുദ്ധ വിമാനം തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്; റഡാറില്‍ നിന്ന് ബന്ധം നഷ്ടപ്പെട്ടു

കളിച്ചത് നാല് മത്സരങ്ങൾ മാത്രം!; റെക്കോർഡുകളിൽ പക്ഷെ സഞ്ജു നമ്പർ വൺ; ടോപ് സ്‌കോറർ ലിസ്റ്റിലും

'മാപ്പുപറയേണ്ട കാര്യമില്ല, കാരണം, നിങ്ങള്‍ ഒന്നും ചെയ്തിട്ടില്ല'; അന്ന രാജനെ പിന്തുണച്ച് മാധവ് സുരേഷ്

വിവാഹസൽക്കാര വേദിയില്‍ വിജയ്‌ക്കൊപ്പം തൃഷയും; വൈറലായി വീഡിയോ

അംഗത്വം പുതുക്കില്ല, അനുഭാവിയായി തുടരും; പാര്‍ട്ടി ബന്ധം ഉപേക്ഷിക്കില്ലെന്ന് ജി സുധാകരന്‍

കേരളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ട് ബിജെപി; ആനന്ദ ബോസ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളില്‍ സജീവമാകും

ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി; പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു

© 2023 anveshinews | Privacy Policy