കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് പുതിയ ദിശാബോധം: കെപിസിസി ഇൻഡസ്ട്രീസ് സെൽ പുതിയ ചുവടുവെപ്പിലേക്ക്
ഈസ് ഓഫ് ഡയിങ്ങ് കൊട്ടിഘോഷങ്ങൾക്കപ്പുറം കേരളത്തിന്റെ വ്യവസായ അന്തരീക്ഷം പരിതാപകരമാണെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം എൽ എ പറഞ്ഞു. കെപിസിസി ആസ്ഥാനത്തിൽ കെപിസിസി യുടെ പോഷക സംഘടനയായ കെപിസിസി ഇൻഡസ്ട്രീസ് സെല്ലിന്റെ പുതിയ സംസ്ഥാന ചെയർമാനായി നിസാർ പുനത്തിൽ ചുമതലയേൽക്കുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പരമ്പരാഗത രീതിയിലുള്ള പ്രവർത്തനങ്ങൾക്കപ്പുറം കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ സാധ്യതകൾ മനസ്സിലാക്കി കേരളത്തിന്റെ വ്യവസായിക മേഖലകൾക്ക് പുതിയ ദിശാബോധം നൽകത്തക്ക രീതിയിൽ ഇൻഡസ്ട്രിയൽ സെല്ലിന്റെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തണമെന്ന് എഐസിസി പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
ഇൻഡസ്ട്രീസ് സെല്ലിന്റെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി എം നിയാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി മുഖ്യപ്രഭാഷണം നടത്തി. ഇൻഡസ്ട്രീസ് സെൽ വൈസ് ചെയർമാന്മാരായ ടി ടി കുരുവിള, എഴുക്കോൺ രാജ്മോഹൻ തുടങ്ങിയവർ ആശംസകൾ നേർന്നു. പുതിയതായി ചുമതലയേറ്റ നിസാർ പുനത്തിൽ മറുപടി പ്രസംഗം നടത്തി.
ജനറൽ സെക്രട്ടറി ഫൈസൽ എ ഷെരീഫ് സ്വാഗതം പറഞ്ഞ യോഗത്തിൽ വൈസ് ചെയർപേഴ്സണും തിരുവനന്തപുരം കോർപ്പറേഷൻ മെമ്പറുമായ ഷേർലി മാത്യു നന്ദിയും പറഞ്ഞു.
LATEST NEWS
വാണിജ്യ നിയമലംഘനങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാം; കർശന നടപടിയുണ്ടാകുമെന്ന് യുഎഇ
സുഖോയ് യുദ്ധ വിമാനം തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്; റഡാറില്‍ നിന്ന് ബന്ധം നഷ്ടപ്പെട്ടു
കളിച്ചത് നാല് മത്സരങ്ങൾ മാത്രം!; റെക്കോർഡുകളിൽ പക്ഷെ സഞ്ജു നമ്പർ വൺ; ടോപ് സ്‌കോറർ ലിസ്റ്റിലും
'മാപ്പുപറയേണ്ട കാര്യമില്ല, കാരണം, നിങ്ങള്‍ ഒന്നും ചെയ്തിട്ടില്ല'; അന്ന രാജനെ പിന്തുണച്ച് മാധവ് സുരേഷ്
വിവാഹസൽക്കാര വേദിയില്‍ വിജയ്‌ക്കൊപ്പം തൃഷയും; വൈറലായി വീഡിയോ
അംഗത്വം പുതുക്കില്ല, അനുഭാവിയായി തുടരും; പാര്‍ട്ടി ബന്ധം ഉപേക്ഷിക്കില്ലെന്ന് ജി സുധാകരന്‍
കേരളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ട് ബിജെപി; ആനന്ദ ബോസ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളില്‍ സജീവമാകും
ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി; പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു