anveshinews11@gmail.com
+91 8281552088

  •  
നിതീഷ് കുമാര്‍ ഇന്ന് രാജിവെക്കും; മഹാരാഷ്ട്രയ്ക്ക് പിന്നാലെ ബിഹാറിലും മുഖ്യമന്ത്രി പദം ബിജെപിയിലേക്ക്

Instagram whatsapp



പട്ന: വമ്പൻ അഴിച്ചുപണിക്കൊരുങ്ങി ബിഹാർ രാഷ്ട്രീയം. ജെഡിയു നേതാവ് നിതീഷ് കുമാർ ഇന്ന് മുഖ്യമന്ത്രി പദം രാജിവെക്കും. രാജ്യസഭയിലേക്ക് മത്സരിക്കാനായാണ് മുഖ്യമന്ത്രിപദം രാജിവെക്കുക. പകരം ബിജെപി മുഖ്യമന്ത്രി പഥം ഏറ്റെടുക്കും. ശിവസേന മുഖ്യമന്ത്രി പദം കൈകാര്യം ചെയ്തിരുന്ന മഹാരാഷ്ട്രയില്‍ ബിജെപി ഒന്നാം സ്ഥാനത്തേക്ക് എത്തിയത് പോലെ ബിഹാറിലും മുഖ്യമന്ത്രി പദം ബിജെപിയിലേക്ക് എത്തുകയാണ്. മുഖ്യമന്ത്രി പദം ബിജെപി ഏറ്റെടുക്കുന്നതിനൊപ്പം ഉപമുഖ്യമന്ത്രി പദം നിതീഷിന്റെ മകന് നൽകും. രാത്രി ഏറെ വൈകിയും പട്നയിൽ മാരത്തൺ ചർച്ചകൾ നടന്നിരുന്നു. നിതീഷ് കുമാർ മാറുന്നതിൽ ജെഡിയുവിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. നിതീഷിന്റെ മകന് പുറമെ ജെഡിയുവിൽ നിന്ന് ഒരു ഉപമുഖ്യമന്ത്രി കൂടി ഉണ്ടാകും എന്നും റിപ്പോർട്ടുകളുണ്ട്.






LATEST NEWS

വയനാട് പുനരധിവാസനിധി: കോട്ടയ്ക്കൽ ആര്യവൈദ്യശാല ഒരു കോടി നൽകി

നിതീഷ് കുമാര്‍ ഇന്ന് രാജിവെക്കും; മഹാരാഷ്ട്രയ്ക്ക് പിന്നാലെ ബിഹാറിലും മുഖ്യമന്ത്രി പദം ബിജെപിയിലേക്ക്

ഇ ശ്രീധരന് തിരിച്ചടി; അതിവേഗ റെയിൽ നടപ്പിലാക്കാനുള്ള ചുമതല നൽകിയിട്ടില്ലെന്ന് അതിവേഗ റെയിൽ കോർപ്പറേഷൻ

'ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവ്'; കെ പി ഉണ്ണികൃഷ്ണനെ അനുസ്മരിച്ച് മുഖ്യമന്ത്രി

ഭക്തിസാന്ദ്രമായി തിരുവനന്തപുരം; പൊങ്കാലയർപ്പിക്കാൻ ഭക്തലക്ഷങ്ങൾ തലസ്ഥാനത്ത്, സൗകര്യമൊരുക്കി നാട്

ഭക്തിനിർവൃതിയിൽ ലക്ഷങ്ങൾ; പൊങ്കാല അടുപ്പുകളിൽ തീ പകര്‍ന്നു, യാഗശാലയായി നഗരം

പശുവിൻ പാൽ കുടിക്കുന്ന കുട്ടികൾ ബുദ്ധിശാലികളാകും, എരുമപ്പാൽ കുട്ടികളെ മന്ദബുദ്ധികളാക്കും: രാജസ്ഥാൻ മന്ത്രി

രഹസ്യമൊഴി നല്‍കി, പിന്നാലെ ഫോണ്‍ കോള്‍; രാഹുലിന്റെ വിളിവന്നത് മാനസിക സംഘര്‍ഷമുണ്ടാക്കിയെന്ന് അതിജീവിത

© 2023 anveshinews | Privacy Policy