anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ദുബായിക്കും സലാലക്കും ഇടയിൽ നേരിട്ടുള്ള സർവീസ്; പ്രഖ്യാപനവുമായി ഒമാൻ എയർ

Instagram whatsapp



ദുബായിക്കും ഒമാനിലെ സലാലക്കും ഇടയില്‍ നേരിട്ടുള്ള സര്‍വീസ് പ്രഖ്യാപിച്ച് ഒമാന്‍ എയര്‍. ജൂലൈ മൂന്ന് മുതല്‍ പുതിയ സര്‍വീസ് ആരംഭിക്കും. ജിസിസി രാജ്യങ്ങള്‍ക്കിടയിലുള്ള വ്യോമഗതാഗതം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സര്‍വീസ് എന്ന് ഒമാന്‍ എയര്‍ വ്യക്തമാക്കി. ഒമാനിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ സലാലക്കും ദുബായിക്കും ഇടയിലുളള യാത്ര കൂടുതല്‍ എളുപ്പമാകുന്ന പ്രഖ്യാപനമാണ് ഒമാന്‍ എയര്‍ നടത്തിയിരിക്കുന്നത്. തുടക്കത്തില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാവും ഉണ്ടാവുക. യുഎഇയിലെയും ഒമാനിലെയും യാത്രക്കാര്‍ക്കും അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ക്കും ഒരു പോലെ ഗുണകരമാകുന്നതാണ് പുതിയ സര്‍വീസ്. ജൂലൈ മൂന്നിന് സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി നാളെ മുതല്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും. ഖരീഫ് സീസണ്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ യാത്രാ സൗകര്യം ലഭ്യമാക്കുന്നതിനൊപ്പം ദോഫാര്‍ ഗവര്‍ണറേറ്റിലേക്കുള്ള വ്യോമ കണക്ടിവിറ്റിയും കൂടുതല്‍ ശക്തമാകും. എല്ലാ വര്‍ഷവും ജൂണ്‍ 21 മുതല്‍ സെപ്റ്റംബര്‍ 20 വരെ നീണ്ടുനില്‍ക്കുന്ന ഖരീഫ് സീസണില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് യുഎഇയില്‍ നിന്നും മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും സലാലയിലെത്തുന്നത്. സലാലയ്ക്കും ദുബായിക്കും ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് പുതിയ സര്‍വീസിന് ഒമാന്‍ എയര്‍ തുടക്കം കുറിക്കുന്നത്. ജിസിസിയിലുടനീളമുള്ള ആഭ്യന്തര കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിനും പ്രാദേശിക ഇടനാഴികള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് ഒമാന്‍ എയര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കോണ്‍ കോര്‍ഫിയാറ്റിസ് പറഞ്ഞു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy