anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
പൊറോട്ടയ്ക്ക് ചൂട് ഇല്ലെന്ന് ആരോപണം; ഹോട്ടല്‍ അടിച്ചുതകര്‍ത്ത് യുവാവ്; ഉടമയ്ക്കും മര്‍ദ്ദനം

Instagram whatsapp



കോഴിക്കോട്: പൊറോട്ടയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കട ആക്രമിച്ച് യുവാവ്. കോഴിക്കോട് പുറമേരിയിലാണ് സംഭവം. പൊറോട്ടയ്ക്ക് ചൂടില്ലെന്ന് ആരോപിച്ച് കടയുടമയുമായി ഉണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്കും കട അടിച്ചുതകര്‍ക്കുന്നതിലും കലാശിച്ചു. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. വെള്ളികുളങ്ങര സ്വദേശി സാദിക്കിന്റ ഉടമസ്ഥതയിലുള്ള 'ബിരിയാണി ഡേയ്‌സ്' എന്ന ഹോട്ടലാണ് യുവാവ് ആക്രമിച്ചത്. വെള്ളക്കുപ്പികൊണ്ട് സാദിഖിനെ അടിക്കുകയും ചെയ്തു. വൈകിട്ട് കടയിലെത്തിയ യുവാവ് പൊറോട്ടയും ബീഫ് റോസ്റ്റും ഓര്‍ഡര്‍ ചെയ്തു. തുടര്‍ന്ന് പൊറോട്ടയ്ക്ക് ചൂട് കുറവാണെന്നും ഭക്ഷണത്തിന് രുചിയില്ലെന്നും പറഞ്ഞ് ബഹളമുണ്ടാക്കുകയായിരുന്നു. ഭക്ഷണം തിരിച്ചെടുക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാമെന്ന് പറഞ്ഞ് സാദിഖ് യുവാവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയിരുന്നില്ല.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy