anveshinews11@gmail.com
+91 8281552088

  •  
ശബരിമല സ്വര്‍ണക്കൊളള: ആന്റോ ആന്റണി എംപിയെ ചോദ്യം ചെയ്യാൻ എസ്ഐടി, പോറ്റിക്കൊപ്പമുള്ള ചിത്രങ്ങളിൽ വ്യക്തത തേടും

Instagram whatsapp

Bejoy Benziger

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസിൽ ആന്റോ ആന്റണി എംപിയെ ചോദ്യം ചെയ്യാൻ എസ്ഐടി. നോട്ടീസ് നല്‍കി വിളിപ്പിക്കാനാണ് എസ്ഐടിയുടെ തീരുമാനം. സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പമുളള ചിത്രങ്ങളില്‍ വ്യക്തത തേടാനാണ് എസ്ഐടിയുടെ തീരുമാനം. പോറ്റിയുമായി ആൻ്റോ ആൻ്റണിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും. തന്ത്രിയുടെ നിക്ഷേപമുള്ള ബാങ്കിൽ പണമിടപാടുണ്ടോ എന്നും അന്വേഷിക്കും. നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് നിക്ഷേപ തട്ടിപ്പിൽ ആന്റോ ആന്റണി എംപിക്കെതിരെ ഇ ഡിയും അന്വേഷണം നടത്തും. ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കും. സ്ഥാപന ഉടമ എന്‍ എം രാജു രണ്ടുകോടി രൂപ നല്‍കിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആന്റോ ആന്റണിയെ ചോദ്യംചെയ്യാന്‍ ഇ ഡി ഒരുങ്ങുന്നത്. ആന്റോ ആന്റണിയ്ക്ക് ലഭിച്ചത് തട്ടിപ്പുപണമാണ് എന്ന വിലയിരുത്തലിലാണ് ഇ ഡി. കേസില്‍ എന്‍ എം രാജുവിന്റെയും കുടുംബത്തിന്റെയും 44 കോടി 50 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഇ ഡി മരവിപ്പിച്ചിരുന്നു.






LATEST NEWS

രാജസ്ഥാനിൽ മൂന്നുനില കെട്ടിടം തകർന്നുവീണു; രണ്ട് മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

യുവതിയെ അമ്മാവന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം; ആക്രമണത്തിന് പിന്നില്‍ വഴിത്തര്‍ക്കമെന്ന് പ്രതിയുടെ മൊഴി

അപകടത്തിന് പിന്നാലെ നടൻ്റെ ഫോൺ സ്വിച്ച് ഓഫ്; വിവരം അറിയിച്ചില്ല; പൊലീസിന് വീഴ്ചയില്ലെന്ന് DCPയുടെ റിപ്പോർട്ട്

ശബരിമല സ്വര്‍ണക്കൊളള: ആന്റോ ആന്റണി എംപിയെ ചോദ്യം ചെയ്യാൻ എസ്ഐടി, പോറ്റിക്കൊപ്പമുള്ള ചിത്രങ്ങളിൽ വ്യക്തത തേടും

പോത്തന്‍കോട് ബൈക്ക് മിനിലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം; ഒരാൾക്ക് പരിക്ക്

വയറിൽ ഇൻഫക്ഷൻ, സഹിക്കാൻ പറ്റാത്ത വേദന, രണ്ട്, മൂന്ന് ദിവസം കൂടി ആശുപത്രിയിൽ കഴിയേണ്ടി വരും; പേർളി

അസിസ്റ്റന്റ് കോച്ച് ടിജി പുരുഷോത്തമന്‍ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു; സ്ഥിരീകരിച്ച് ക്ലബ്ബ്

'വിരുന്നൊരുക്കി കാത്തിരുന്നു, കേട്ടത് മരണ വാർത്ത'; ജോൺസൺ മാഷിന്റെ മകൾ ഷാനിന്റെ ഓർമകളിൽ ജി വേണുഗോപാൽ

© 2023 anveshinews | Privacy Policy