anveshinews11@gmail.com
+91 8281552088

  •  .
കാൻസർ ഏത് നിമിഷവും സംഭവിക്കാം, എനിക്ക് വന്നത് 24-ാം വയസിൽ; മംമ്ത മോഹൻദാസ്

Instagram whatsapp



മലയാളികൾക്ക് സുപരിചിതയായ നടിയാണ് മംമ്ത മോഹൻദാസ്. ആത്മധെെര്യത്തിന്റെ പ്രതീകമായി മംമ്തയെ പറയുന്നതിൽ തെറ്റുണ്ടാവില്ല.ജീവിതത്തിൽ തിരിച്ചടികൾ ഒന്നിലേറെ തവണ വന്നപ്പോഴും തകർന്ന് പോകാതെ മുന്നോട്ട് നീങ്ങാൻ മംമ്തയ്ക്ക് സാധിച്ചു. രണ്ട് തവണ മംമ്ത കാൻസറിനെ അഭിമുഖീകരിച്ചു. ഇതിനിടെ വിറ്റിലി​ഗോ എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷനും ബാധിച്ചു. ഇതെല്ലാം മംമ്ത നേരിട്ടു. ഇപ്പോഴിതാ ക്യാൻസർ ഡേയുടെ ഭാ​ഗമായുള്ളൊരു പരിപാടിയിൽ മംമ്ത പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ''ഞാൻ എന്നും പറയുന്നൊരു കാര്യമുണ്ട്. കാൻസറിന് അങ്ങനെ പ്രത്യോക ദിവസമൊന്നും ഇല്ല. ആർക്കും ഏത് നിമിഷവും എന്തും സംഭവിക്കാം. ഇപ്പോൾ വളരെ കോമണായി പറയുന്നൊരു കാര്യമുണ്ട്, ലൈഫ് ഈസ് വെരി ഷോർട്ട്. അല്ലേ? നിങ്ങൾ വലിയ ആളാണെങ്കിലും ചെറിയ ആളാണെങ്കിലും കാന്‍സറെന്നല്ല ഏത് രോ​ഗവും ആർക്ക് വേണമെങ്കിലും എപ്പോ വേണമെങ്കിലും സംഭവിക്കാം. ഞാനതിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ്. എന്റെ 24-ാമത്തെ വയസിലായിരുന്നു കാൻസർ കണ്ടുപിടിക്കുന്നത്. ഹോഡ്ജ്കിൻ ലിംഫോമ ആയിരുന്നു എനിക്ക്. അന്നത്തെ കാലത്ത് ഇതെ കുറിച്ചുള്ള ഒരു വിവരവും ഓൺലൈനിൽ ലഭ്യമായിരുന്നില്ല. എന്ത് ചെയ്യണമെന്നൊന്നും എനിക്ക് ഒരു ഐഡിയ ഉണ്ടായിരുന്നില്ല. മതാപിതാക്കൾക്കും. എന്റെ കാന്‍സര്‍ ടൈപ്പിന്റെ റിസർച്ച് സ്റ്റഡി വരുന്നത് 40 വർഷത്തിന് ശേഷമാണ്. 2014ൽ ഒരു ക്ലിനിക്കൽ സ്റ്റഡിയുടെ ഭാ​ഗമായിട്ടുണ്ട് ഞാൻ.






LATEST NEWS

പോത്തന്‍കോട് ബൈക്ക് മിനിലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം; ഒരാൾക്ക് പരിക്ക്

വയറിൽ ഇൻഫക്ഷൻ, സഹിക്കാൻ പറ്റാത്ത വേദന, രണ്ട്, മൂന്ന് ദിവസം കൂടി ആശുപത്രിയിൽ കഴിയേണ്ടി വരും; പേർളി

അസിസ്റ്റന്റ് കോച്ച് ടിജി പുരുഷോത്തമന്‍ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു; സ്ഥിരീകരിച്ച് ക്ലബ്ബ്

'വിരുന്നൊരുക്കി കാത്തിരുന്നു, കേട്ടത് മരണ വാർത്ത'; ജോൺസൺ മാഷിന്റെ മകൾ ഷാനിന്റെ ഓർമകളിൽ ജി വേണുഗോപാൽ

കാൻസർ ഏത് നിമിഷവും സംഭവിക്കാം, എനിക്ക് വന്നത് 24-ാം വയസിൽ; മംമ്ത മോഹൻദാസ്

പി കെ റോസി ചലച്ചിത്ര പുരസ്‌കാരം സംവിധായകൻ പ്രശാന്ത് ഈഴവന്

മകളുടെ കാമുകനുമായി അമ്മയ്ക്ക് പ്രണയം; ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ചെയ്‌ത സിനിമയാണ് അതെന്ന് ആശ ശരത്

ഒന്‍പതുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

© 2023 anveshinews | Privacy Policy