'ചില ക്രിസ്ത്യൻ വർഗീയ സംഘടനകൾക്ക് ഹിന്ദു തീവ്രവാദ സംഘടനകളുടെ പിന്തുണ'; മാർ ആൻഡ്രൂസ് താഴത്ത്
കൊച്ചി: ക്രൈസ്തവരിൽ വർഗീയത സൃഷ്ടിക്കാൻ ചില സംഘടനകൾ ശ്രമിക്കുന്നുണ്ടെന്നും അവർക്ക് ഹിന്ദു തീവ്രവാദ സംഘടനകളുടെ പിന്തുണയുണ്ടെന്നും മാർ ആൻഡ്രൂസ് താഴത്ത്. 'ദീപിക'യ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഭാരത കത്തോലിക്ക സഭ മെത്രാൻ സമിതി അധ്യക്ഷനും തൃശൂർ അതിരൂപത ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്തിന്റെ പ്രതികരണം.
ക്രൈസ്തവരിൽ വർഗീയത വളർത്തുന്നതിൽ ചില രാഷ്ട്രീയക്കാർക്കും പങ്കുണ്ടെന്നും മാർ ആൻഡ്രൂസ് താഴത്ത് പറയുന്നുണ്ട്. ഇങ്ങനെ വർഗീയത വളർത്തുന്നതിൽ ചില സംഘടനകൾക്കും പങ്കുണ്ട്. അങ്ങനെയുള്ള സംഘടനകൾക്ക് ഹിന്ദു തീവ്രവാദ സംഘടനകളുടെ പിന്തുണയുമുണ്ട്. പിന്നാലെ ഓരോ വർഷവും കേരളത്തിൽ തീവ്രവാദ ഗ്രൂപ്പുകൾ സജീവമാകുകയാണ് എന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ഒരു ഭാഗത്ത്, ആർഎസ്എസ് മറുഭാഗത്ത്. ഉദ്യോഗസ്ഥ തലത്തിലും ഭരണതലത്തിലും ആളുകൾ കുറയുന്നതിന്റെ ഫലം സഭ നേരിടുകയാണ്. വീടുകളിൽ കുട്ടികൾ കുറയുകയാണ്, ഒരുപാട് പേരുടെ വിവാഹം നടക്കാതെ വരികയാണ്. പന്ത്രണ്ടാം ക്‌ളാസിലെത്തിയാൽ എങ്ങനെയെങ്കിലും വിദേശത്തേക്ക് കടന്നാൽ മതിയെന്നാണ് കുട്ടികളുടെ മനസ്സിൽ ഉള്ളത്. ഇതിന് രാഷ്ട്രീയ സ്ഥിതിയും കാരണമാണ് എന്നും മാർ ആൻഡ്രൂസ് താഴത്ത് പറയുന്നുണ്ട്.
LATEST NEWS
പോത്തന്‍കോട് ബൈക്ക് മിനിലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം; ഒരാൾക്ക് പരിക്ക്
വയറിൽ ഇൻഫക്ഷൻ, സഹിക്കാൻ പറ്റാത്ത വേദന, രണ്ട്, മൂന്ന് ദിവസം കൂടി ആശുപത്രിയിൽ കഴിയേണ്ടി വരും; പേർളി
അസിസ്റ്റന്റ് കോച്ച് ടിജി പുരുഷോത്തമന്‍ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു; സ്ഥിരീകരിച്ച് ക്ലബ്ബ്
'വിരുന്നൊരുക്കി കാത്തിരുന്നു, കേട്ടത് മരണ വാർത്ത'; ജോൺസൺ മാഷിന്റെ മകൾ ഷാനിന്റെ ഓർമകളിൽ ജി വേണുഗോപാൽ
കാൻസർ ഏത് നിമിഷവും സംഭവിക്കാം, എനിക്ക് വന്നത് 24-ാം വയസിൽ; മംമ്ത മോഹൻദാസ്
പി കെ റോസി ചലച്ചിത്ര പുരസ്‌കാരം സംവിധായകൻ പ്രശാന്ത് ഈഴവന്
മകളുടെ കാമുകനുമായി അമ്മയ്ക്ക് പ്രണയം; ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ചെയ്‌ത സിനിമയാണ് അതെന്ന് ആശ ശരത്