anveshinews11@gmail.com
+91 8281552088

  •  .
ഇടതുപക്ഷവുമായി സഖ്യത്തിനില്ല; കോണ്‍ഗ്രസ് ബംഗാളില്‍ എല്ലാ സീറ്റുകളിലും ഒറ്റക്ക് മത്സരിക്കും

Instagram whatsapp



ന്യൂഡല്‍ഹി: ബംഗാളില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കും. സംസ്ഥാനത്തെ ആകെയുള്ള 294 സീറ്റുകളിലും ആരുമായും സഖ്യം ചേരാതെ ഒറ്റക്ക് മത്സരിക്കാനാണ് ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലുണ്ടായ തീരുമാനം. കോണ്‍ഗ്രസ് ദേശീയ നേതാക്കളും സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭാരവാഹികളുമാണ് യോഗത്തില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയിലാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് ഗുലാം അഹ്‌മദ് മിര്‍, സംസ്ഥാന അദ്ധ്യക്ഷന്‍ ശുഭാങ്കര്‍ സര്‍ക്കാര്‍, മുതിര്‍ന്ന നേതാക്കളായ ആധിര്‍ രഞ്ജന്‍ ചൗധരി, ഇഷ കിഷന്‍ ചൗധരി എംപി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.






LATEST NEWS

പോത്തന്‍കോട് ബൈക്ക് മിനിലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം; ഒരാൾക്ക് പരിക്ക്

വയറിൽ ഇൻഫക്ഷൻ, സഹിക്കാൻ പറ്റാത്ത വേദന, രണ്ട്, മൂന്ന് ദിവസം കൂടി ആശുപത്രിയിൽ കഴിയേണ്ടി വരും; പേർളി

അസിസ്റ്റന്റ് കോച്ച് ടിജി പുരുഷോത്തമന്‍ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു; സ്ഥിരീകരിച്ച് ക്ലബ്ബ്

'വിരുന്നൊരുക്കി കാത്തിരുന്നു, കേട്ടത് മരണ വാർത്ത'; ജോൺസൺ മാഷിന്റെ മകൾ ഷാനിന്റെ ഓർമകളിൽ ജി വേണുഗോപാൽ

കാൻസർ ഏത് നിമിഷവും സംഭവിക്കാം, എനിക്ക് വന്നത് 24-ാം വയസിൽ; മംമ്ത മോഹൻദാസ്

പി കെ റോസി ചലച്ചിത്ര പുരസ്‌കാരം സംവിധായകൻ പ്രശാന്ത് ഈഴവന്

മകളുടെ കാമുകനുമായി അമ്മയ്ക്ക് പ്രണയം; ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ചെയ്‌ത സിനിമയാണ് അതെന്ന് ആശ ശരത്

ഒന്‍പതുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

© 2023 anveshinews | Privacy Policy