anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
യുവനടി അഞ്ജു കൃഷ്ണയും സഹസംവിധായകയുമടക്കം എട്ടുപേര്‍ ലഹരിമരുന്നുമായി അറസ്റ്റില്‍

Instagram whatsapp



ചെന്നൈ: യുവനടി അഞ്ജു കൃഷ്ണയടക്കം എട്ടുപേര്‍ ലഹരിമരുന്നുമായി ചെന്നൈയില്‍ പിടിയില്‍. അഞ്ജു കൃഷ്ണയ്ക്ക് പുറമെ തമിഴ് സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായ വിന്‍സി നിവേദ, യുവാക്കളായ വെങ്കിടേശ്വരന്‍, കാര്‍ത്തിക് രാജ, യശ്വന്ത്, ശ്രീരാം, അല്‍വി ബിന്‍ഷ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. തമിഴ് സിനിമയായ വെള്ളിമലൈ, ജോജു ജോര്‍ജ് നായകനായ 'ആരോ' തുടങ്ങിയ സിനിമകളില്‍ അഞ്ജു കൃഷ്ണ അഭിനയിച്ചിട്ടുണ്ട്. ലഹരിക്കേസില്‍ പൊലീസ് പിടികൂടിയ വിഘ്‌നേശ്വര്‍ എന്നയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ലഹരി ഇടപാടുകള്‍ സംബന്ധിച്ച വിവരം ലഭിച്ചത്. വെങ്കിടേശ് കുമാറില്‍ നിന്നാണ് ലഹരി വാങ്ങിയതെന്ന് വിഘ്‌നേശ്വര്‍ പൊലീസിനോട് സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ലഹരി വാങ്ങാനെന്ന വ്യാജേനെ പൊലീസുകാര്‍ മഫ്ത്തിയില്‍ വെങ്കിടേഷിനെ സമീപിക്കുകയായിരുന്നു. ഇങ്ങനെയാണ് എട്ടുപേരും വലയിലാവുന്നത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy