anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
റിയാദിനെയും ജിദ്ദയെയും ബന്ധിപ്പിച്ചുകൊണ്ട് പുതിയ റെയിൽവെ പാത വരുന്നു; പദ്ധതിയുമായി സൗദി

Instagram whatsapp



റിയാദിനെയും ജിദ്ദയെയും ബന്ധിപ്പിച്ചുകൊണ്ട് സൗദി അറേബ്യയില്‍ പുതിയ റെയില്‍വെ പാത വരുന്നു. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഇരുനഗരങ്ങള്‍ക്കുമിടയിലുളള യാത്രാ സമയം വലിയ തോതില്‍ കുറയും. ചരക്ക് സേനവങ്ങളും പുതിയ റെയില്‍വെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൗദിയില്‍ പൊതുഗാതാഗതത്ത ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് തലസ്ഥാന നഗരമായ റിയാദിനെയും തുറമുഖ നഗരമായ ജിദ്ദയെയും ബന്ധിപ്പിച്ച് കൊണ്ട് പുതിയ റെയില്‍വെ പാത സജ്ജമാക്കുന്നത്. 2034ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ട്രെയിന്‍ ഗതാഗതം ആരംഭിക്കുന്നതോടെ റിയാദിനും ജിദ്ദക്കുമിടിയിലുള്ള യാത്രാ സമയം നാല് മണിക്കൂറായി കുറയും. 950 കിലോമീറ്ററാണ് ഇരു നഗരങ്ങള്‍ക്കുമിടയിലുളള ദൂരം. റോഡ് മാര്‍ഗമുള്ള യാത്രക്ക് പലപ്പോഴും 12 മണിക്കൂര്‍ വരെയാണ് ആവശ്യമായിവരുന്നത്. വിമാനമാര്‍ഗം എത്താനും ഒന്നേമുക്കാല്‍ മണിക്കൂറോളം യാത്ര ചെയ്യണം. ഈ റൂട്ടില്‍ ഇപ്പോള്‍ നേരിട്ടുള്ള ട്രെയിന്‍ സര്‍വീസ് ഇല്ലാത്തത്തിനാല്‍ ഭൂരിഭാഗം ആളുകളും റോഡ് മാര്‍ഗമാണ് ജിദ്ദക്കും റിയാദിനുമിടയില്‍ യാത്ര ചെയ്യുന്നത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy