anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ട്വന്‍റി20 എന്‍ഡിഎ പാളയത്തില്‍: പാർട്ടി വിട്ട് മുന്‍ ജില്ലാപഞ്ചായത്ത് അംഗവും മുന്‍ ബ്ലോക്ക് പ്രസിഡന്റും

Instagram whatsapp



എന്‍ഡിഎയുമായി സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ട്വന്‍റി20 യില്‍ നിന്നും കൊഴിഞ്ഞു പോക്ക് തുടരുന്നു. നേതാക്കളും പ്രവർത്തകരും ഉള്‍പ്പെടെ നിരവധി പേരാണ് ബിജെപിയുമായുള്ള കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച് പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. പാർട്ടി വിട്ടവരുടെ കൂട്ടത്തില്‍ എറണാകുളം ജില്ലാപഞ്ചായത്ത് മുന്‍ അംഗം നാസർ പിഎം, വടവുകോട് മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റസീന പരീത അടക്കമുള്ള പ്രമുഖരുമുണ്ട്. ഫേസ്ബുക്കിലൂടെയാണ് നാസർ പിഎം താന്‍ ട്വന്‍റി20 വിടുന്നതായി പ്രഖ്യാപിച്ചത്. 'ഞാന്‍ ട്വന്‍റി20 യില്‍ നിന്നും രാജിവച്ചു. ഇനി മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളോടൊപ്പം' വെങ്ങോല ഡിവിഷനില്‍ നിന്നുള്ള ട്വന്‍റി20യുടെ ജില്ലാ പഞ്ചായത്ത് അംഗമായ നാസർ ഫേസ്ബുക്കില്‍ കുറിച്ചു. ട്വന്‍റി20യുടെ ബിജെപി സഖ്യ നീക്കത്തില്‍ എതിർപ്പുള്ള ജനപ്രതിനിധികള്‍ അടക്കം കൂടുതല്‍ പേർ പാർട്ടി വിടുമെന്ന് റസീന പരീതും വ്യക്തമാക്കുന്നു. ന്യൂനപക്ഷ സമുദായങ്ങളെ ദ്രോഹിക്കുന്ന എൻഡിഎയുമായി ചേരുന്നത് അംഗീകരിക്കാനാവില്ലെന്നും അവർ അഭിപ്രായപ്പെട്ടു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy