anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
മതനിരപേക്ഷത കേരളത്തിന്റെ ജീവശ്വാസം, എല്ലാവർക്കും അവരുടെ വിശ്വാസത്തിന് ഒപ്പം ജീവിക്കാൻ കഴിയും: മുഖ്യമന്ത്രി

Instagram whatsapp



കോട്ടയം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെയുണ്ടാകുന്ന സംഭവങ്ങള്‍ ആശങ്ക ഉണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രൈസ്തവര്‍ക്ക് പുറമേ മുസ്‌ലിം വിഭാഗത്തെയും വര്‍ഗീയ ശക്തികള്‍ കടന്നാക്രമിക്കുകയാണ്. പുരോഹിതര്‍ക്ക് നേരെയും ആക്രമണം ഉണ്ടാകുന്നു. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെയും ആക്രമണങ്ങള്‍ നടക്കുന്നു. ഇത് പരിഷ്‌കൃത സമൂഹത്തില്‍ ഉണ്ടാകേണ്ടതാണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. കോട്ടയം ചിങ്ങവനത്ത് ക്‌നാനായ സമുദായ ദിനാചരണവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. 2025 മാത്രം 1,318 വിദ്വേഷ പ്രസംഗങ്ങള്‍ ഉണ്ടായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുന്‍കാലങ്ങളെക്കാള്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ ഇത്തരം കാര്യങ്ങളില്‍ ജനങ്ങള്‍ പ്രതിരോധം തീര്‍ക്കണം. ഈ കെട്ടകാലത്തും കേരളം പ്രത്യാശയുടെ തുരുത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണവും ക്രിസ്മസും ഈദുള്‍ ഫിത്തറും എല്ലാം നാടിന്റെ ആഘോഷങ്ങളാണ്. മതങ്ങളുടെ ആഘോഷം മാത്രമല്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഒരു വര്‍ഗീയ സംഘര്‍ഷവുമുണ്ടായിട്ടില്ല. ചേരി തിരിഞ്ഞുള്ള പോരാട്ടങ്ങളും കുറഞ്ഞു. നിയമത്തിന്റെ മുന്നില്‍ എല്ലാവരും ഒന്നാണ്. ഈ കാഴ്ചപ്പാട് ആണ് നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy