anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
കോട്ടാങ്ങല്‍ പഞ്ചായത്ത് ഭരണം യുഡിഎഫിന്

Instagram whatsapp



പത്തനംതിട്ട: പത്തനംതിട്ട കോട്ടാങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ കെ വി ശ്രീദേവി തെരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിനും ബിജെപിക്കും അഞ്ച് അംഗങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്നാണ് നറുക്കെടുപ്പിലേക്ക് പോയത്. നേരത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ശ്രീദേവി തന്നെയായിരുന്നു വിജയിച്ചത്. എന്നാല്‍ എസ്ഡിപിഐ വോട്ട് ചെയ്തതിന്റെ പേരില്‍ സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് തന്നെ രാജിവെക്കുകയായിരുന്നു. ഇന്ന് തന്നെ പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടക്കും. ചട്ടലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി എസ്ഡിപിഐ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവാക്കിയത്. എന്‍ഡിഎയും യുഡിഎഫും എസ്ഡിപിഐയും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ യുഡിഎഫ് 5, ബിജെപി 5, എസ്ഡിപിഐ 3, എല്‍ഡിഎഫ് 1 എന്നിങ്ങനെയായിരുന്നു കക്ഷി നില.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy