anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുക ലക്ഷ്യം; രാഹുൽ മാങ്കൂട്ടത്തിലിന്റെ തുടർ കസ്റ്റഡി വേണ്ടെന്ന നിലപാടിൽ SIT

Instagram whatsapp



തിരുവനന്തപുരം: മൂന്നാം ബലാത്സംഗക്കേസില്‍ റിമാന്‍ഡിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തുടര്‍ കസ്റ്റഡിയില്‍ വേണ്ടെന്ന നിലപാടില്‍ എസ്‌ഐടി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് തീരുമാനം. ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമ്പോള്‍ രാഹുലിനെ കസ്റ്റഡിയില്‍ വേണ്ടെന്ന നിലപാട് എസ്‌ഐടി കോടതിയെ അറിയിക്കും. ചോദ്യം ചെയ്യലിനോടടക്കം രാഹുല്‍ മാങ്കൂട്ടത്തില്‍ സഹകരിക്കാത്ത കാര്യവും എസ്‌ഐടി മജിസ്‌ട്രേറ്റിനെ അറിയിക്കും. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് ഉച്ചയോടെയാകും രാഹുലിനെ മജിസ്‌ട്രേറ്റിന്റെ മുന്‍പാകെ ഹാജരാക്കുക. ഇന്ന് കോടതി അവധിയായതിനാല്‍ മജിസ്‌ട്രേറ്റിന്റെ വസതിയിലാകും രാഹുലിനെ ഹാജരാക്കുക. രാഹുല്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തത് അന്വേഷണത്തിന് തടസമാകുന്നുണ്ട്. ഫോണിന്റെ പാസ്‌വേര്‍ഡ് നല്‍കാനും നിര്‍ണായക തെളിവുകള്‍ ഉണ്ടെന്ന് കരുതുന്ന ലാപ്‌ടോപ് എവിടെയാണെന്ന് പറയാനും രാഹുല്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇതിന് പുറമേ രാഹുലുമായുള്ള തെളിവെടുപ്പിനിടെ പ്രതിഷേധമുയരുന്നതും അന്വേഷണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ രാഹുലിനെതിരെ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് പഴുതടച്ചുള്ള അന്വേഷണമാണ് എസ്‌ഐടി ലക്ഷ്യംവെയ്ക്കുന്നത്. ലാപ്‌ടോപ്പിനായി ഇന്നലെ രാഹുലിന്റെ അടൂരിലെ വീട്ടില്‍ അടക്കം എസ്‌ഐടി പരിശോധന നടത്തിയിരുന്നു. വടകരയിലും അന്വേഷണം നടക്കുന്നതായാണ് വിവരം. ലാപ്‌ടോപ് ലഭിച്ചാല്‍ അന്വേഷണത്തില്‍ തുമ്പാകുമെന്നാണ് എസ്‌ഐടി കരുതുന്നത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy