anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ലാപ്‌ടോപ്പ് എവിടെ?; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീട്ടില്‍ പരിശോധന നടത്തി എസ്‌ഐടി

Instagram whatsapp



തിരുവല്ല: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ലാപ്‌ടോപ്പ് അടക്കം കണ്ടെത്താന്‍ വ്യാപക പരിശോധനയുമായി പ്രത്യേക അന്വേഷണ സംഘം. രാഹുലിന്റെ ലാപ്‌ടോപ്പില്‍ നിര്‍ണായ വിവരങ്ങള്‍ ഉണ്ടാകുമെന്നാണ് എസ്‌ഐടിയുടെ നിഗമനം. ലാപ്‌ടോപ്പ് കണ്ടെത്തുന്നതിനായി രാഹുലിന്റെ അടൂര്‍ നെല്ലിമുകളിലെ വീട്ടില്‍ എസ്‌ഐടി പരിശോധന നടത്തി. പത്ത് മിനിറ്റോളം നേരമാണ് സംഘം വീട്ടില്‍ തുടര്‍ന്നത്. പരിശോധനാ സമയത്ത് രാഹുലിനെ കൊണ്ടുപോയിരുന്നില്ല. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇലക്ട്രോണിക് അക്യുമെന്റുകള്‍ കണ്ടെത്താനായില്ല എന്നാണ് വിവരം. രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ക്ലബ്ബ് സെവന്‍ ഹോട്ടലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് പ്രത്യേക അന്വേഷണ സംഘം ക്ലബ്ബ് സെവനില്‍ എത്തിയത്. രാഹുല്‍ തങ്ങിയ 408-ാം നമ്പര്‍ മുറിയില്‍ അടക്കം പരിശോധന നടന്നു. ഇവിടെ തെളിവെടുപ്പ് മണിക്കൂറുകള്‍ നീണ്ടു. ആദ്യം അന്വേഷണത്തോട് നിസഹകരണം കാട്ടിയ രാഹുല്‍ പിന്നീട് ഹോട്ടലില്‍ എത്തിയ കാര്യം സമ്മതിച്ചു. യുവതിയുമായി സംസാരിക്കാനാണ് ഹോട്ടലില്‍ എത്തിയതെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. എന്നാല്‍ പീഡിപ്പിച്ചുവെന്ന അതിജീവിതയുടെ പരാതിയില്‍ രാഹുല്‍ മറുപടി പറഞ്ഞില്ല.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy