anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ക്ഷേത്രോത്സവത്തിന് ആശംസകളുമായി എത്തി പാണക്കാട് സയ്യിദ്‌ മുനവ്വറലി ശിഹാബ് തങ്ങൾ

Instagram whatsapp

13/01/2026

EDITOR

പാണക്കാട് നിന്ന് സയ്യിദ്‌ മുനവ്വറലി ശിഹാബ് തങ്ങൾ ക്ഷേത്രോത്സവത്തിന് ആശംസകളുമായി എത്തി. മലപ്പുറം വേങ്ങര കിളിനക്കോട് ശ്രീകരിങ്കാളി കരുവൻകാവിൽ കിരാതമൂർത്തി ക്ഷേത്രത്തിലാണ് സയ്യിദ്‌ മുനവ്വറലി ശിഹാബ് തങ്ങൾ എത്തിയത്. വർഷങ്ങളായി ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി ക്ഷേത്രത്തിലെത്താറുണ്ട് പാണക്കാട് കുടുംബാഗങ്ങൾ. ക്ഷേത്ര ഭാരവാഹികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് മട ങ്ങാറുള്ളത്. ഇത്തവണ പാണക്കാട് നിന്ന് മുനവ്വറലി ശിഹാബ് തങ്ങൾ ഉത്സവത്തിന് ആശംസകളുമായി എത്തി. കഴിഞ്ഞ ഒരുപാട് വർഷമായി ഈ ക്ഷേത്രത്തിൽ നടക്കുന്ന മഹോത്സവത്തിൽ ഞങ്ങളുടെ സാന്നിദ്യവും നേതൃത്വവും ഉണ്ടായിരുന്നു. ഞാൻ ആദ്യമായിട്ടാണ് വരു ന്നത്. ഇത് പാണക്കാട് അടുത്തുള്ള പ്രദേശമാണ്. ഇവരെല്ലാം നമ്മുടെ പരിചയക്കാരാണ്. ഇവിടെ ഉത്സവം നടക്കുമ്പോൾ ഞങ്ങളുടെ സാന്നിദ്യം അറിയിക്കുക എന്ന ത് ഞങ്ങളുടെ വലിയ സന്തോഷവും നമ്മുടെ പാരമ്പര്യമായ ഉത്തരവാദിത്തമാണ്, മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. പാണക്കാട് കുടുംബാംഗങ്ങൾ ക്ഷേത്രത്തിലേക്ക് വരുന്നതും അവരുടെ സാന്നിധ്യവും ഏറെ സന്തോഷം നൽകുന്നതെന്ന് ക്ഷേത്ര ഉഭാരവാഹികൾ. എല്ലാ വർശത്തെ ഉത്സവത്തിലും പാണക്കാട് നിന്ന് ഒരു സാന്നിധ്യം ഞങ്ങൾക്ക് അനുഗ്രഹമാണെന്നും വളരെ നന്ദിയുണ്ടെന്നും തങ്ങളുടെ ഇല്ല അനുഗ്രഹവും ഞങ്ങൾക്ക് ഉണ്ടാകണമെന്ന് പ്രതീക്ഷിക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു. സമീപ പ്രദേശങ്ങളിൽനിന്നടക്കം ജാതിഭേദമന്യേ നിരവധി പേരാണ് ഉത്സവത്തിന്റെ ഭാഗമായതും ഉച്ചഭക്ഷണം കഴിക്കാൻ ക്ഷേത്വത്തിൽ എത്തിയതും. സ്നേഹ സൗഹൃദത്തിന്റെ മറ്റൊരു മാതൃക തീർക്കുകയാണ് ക്ഷേത്ര ഭാരവാഹികൾ.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy