anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
എൽ ക്ലാസികോ ഫൈനലിൽ റയലിനെ വീഴ്ത്തി; സ്പാനിഷ് സൂപ്പർ കപ്പിൽ ബാഴ്സലോണ ചാമ്പ്യന്മാർ ബ്രസീലിയൻ സൂപ്പർ താരം റഫീന്യയുടെ ഇരട്ട ഗോളുകളാണ് ബാഴ്സയ്ക്ക് വിജയം സമ്മാനിച്ചത്

Instagram whatsapp

12/01/2026

EDITOR

സ്പാനിഷ് സൂപ്പർ കപ്പിൽ എഫ്സി ബാഴ്സലോണ ചാമ്പ്യന്മാർ. ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോർട്സ് സിറ്റിയിലെ അൽഇന്മ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ചിരവൈരികളായ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയാണ് ബാഴ്സലോണ കിരീടം നിലനിർത്തിയത്. ആവേശകരമായ കലാശപ്പോരിൽ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് ബാഴ്സ വിജയം സ്വന്തമാക്കിയത്. നിശ്ചിത സമയത്തിന്റെ അവസാന നിമിഷത്തോളം ആവേശം നിറഞ്ഞുനിന്ന എൽ ക്ലാസികോ പോരാട്ടത്തിൽ ബ്രസീലിയൻ സൂപ്പർ താരം റഫീന്യയുടെ ഇരട്ട ഗോളുകളാണ് ബാഴ്സയ്ക്ക് വിജയം സമ്മാനിച്ചത്. അടിയും തിരിച്ചടിയും കണ്ട ആവേശം നിറഞ്ഞ ആദ്യപകുതിക്കാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. മത്സരത്തിന്റെ 36-ാം മിനിറ്റിൽ റഫീന്യയിലൂടെ ബാഴ്സലോണയാണ് ആദ്യം മുന്നിലെത്തിയത്. തൊട്ടുപിന്നാലെ വിനീഷ്യസ് ജൂനിയറിലൂടെ റയൽ മാഡ്രിഡ് സമനില പിടിച്ചെങ്കിലും ഇഞ്ചുറി ടൈമിൽ ലെവൻഡോവ്സ്കിയിലൂടെ ബാഴ്സ വീണ്ടും മുന്നിലെത്തി. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ ഗോൺസാലോ ഗാർഷ്യയിലൂടെ റയൽ മാഡ്രിഡ് വീണ്ടും തിരിച്ചടിച്ചു. ഇതോടെ ആദ്യ പകുതി 2-2 എന്ന സമനിലയിൽ പിരിഞ്ഞു. കൂടുതൽ കണ്ടെത്തുക ഓൺലൈൻ വാർത്താ കോഴ്സ് പുസ്തകങ്ങൾ (സാഹിത്യം) ആരോഗ്യ ഇൻഷുറൻസ് കാറുകൾ സംഗീത ഉപകരണങ്ങൾ ജുഡീഷ്യറി വാർത്തകൾ സിനിമ അവലോകനങ്ങൾ സ്പോർട്സ് ജേഴ്സി യാത്രാ ലേഖനങ്ങൾ സ്പോർട്സ് ഉപകരണങ്ങൾ രണ്ടാം പകുതിയിൽ ഇരു ടീമുകളും വിജയത്തിനായി പൊരുതി. പരിക്കിൽ നിന്ന് മോചിതനായ സൂപ്പർ താരം കിലിയൻ എംബാപ്പെ രണ്ടാം പകുതിയിൽ കളത്തിൽ ഇറങ്ങിയെങ്കിലും 73-ാം മിനിറ്റിൽ റഫീഞ്ഞ നേടിയ ഗോൾ ബാഴ്സലോണയ്ക്ക് വീണ്ടും ലീഡ് സമ്മാനിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഫ്രാങ്കി ഡി യോങ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ബാഴ്സ പത്ത് പേരായി ചുരുങ്ങിയെങ്കിലും, റയലിന്റെ ആക്രമണങ്ങളെ പ്രതിരോധിച്ചുകൊണ്ട് കറ്റാലൻ പട കിരീടം ഉറപ്പിച്ചു. Content Highlights: FC Barcelona beat Real Madrid to win Spanish Super Cup






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy