anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഭീഷണിപ്പെടുത്തി പണം തട്ടി, ആരോപണവിധേയരെ ഉപദ്രവിച്ചു; പി രാധാകൃഷ്ണനെതിരെ ഗുരുതര പരാമർശങ്ങളുമായി ഇഡി കശുവണ്ടി വ്യവസായി അനീഷ് ബാബു നൽകിയ കൈക്കൂലി ആരോപണത്തിലും പി രാധാകൃഷ്ണന്റെ പേരുണ്ട്

Instagram whatsapp

10/01/2026

EDITOR

കൊച്ചി: കൈക്കൂലി ആരോപണം നേരിട്ടതിന് പിന്നാലെ സർവീസിൽനിന്ന് നീക്കിയ എൻഫോഴ്‌സ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെതിരെ ഗുരുതര പരാമർശങ്ങളുമായി ഇഡി റിപ്പോർട്ട്. പി രാധാകൃഷ്ണൻ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും ആരോപണവിധേയരെ ഉപദ്രവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. ചെന്നൈ, കൊച്ചി യൂണിറ്റുകളിൽ ജോലി ചെയ്ത രാധാകൃഷ്ണനെതിരെ ആരോപണങ്ങൾ ഉയരുകയും പിന്നാലെ കൊച്ചി യൂണിറ്റിൽ നിന്ന് ജമ്മു കശ്മീരിലേക്ക് സ്ഥലം മാറ്റുകയിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് രാധാകൃഷ്ണൻ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. രാധാകൃഷ്ണന്റെ ഹർജിയിൽ ഇഡി നൽകിയ മറുപടിയിലാണ് ഗുരുതര പരാമർശങ്ങളുള്ളത്. റെയ്ഡ് വിവരങ്ങൾ ചോർത്തൽ അടക്കമുള്ള കുറ്റങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നോട്ടീസ് നൽകാതെ രാധാകൃഷ്ണന് നിർബന്ധിത വിരമിക്കലിന് ധനകാര്യമന്ത്രാലയം നിർദ്ദേശം നൽകുകയായിരുന്നു. അഞ്ച് വർഷത്തെ സർവീസുകൂടി ബാക്കി നിൽക്കവെയാണ് രാധാകൃഷ്ണനെ നീക്കിയത്. കശുവണ്ടി വ്യവസായി അനീഷ് ബാബു ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ കൈക്കൂലി ആരോപണവുമായി മുന്നോട്ടു വന്നതിലും പി രാധാകൃഷ്ണന്റെ പേര് ഉണ്ട്. ഈ വിഷയത്തിൽ ഇഡിയിൽ ആഭ്യന്തര അന്വേഷണം നടന്നുവരികയാണ്. നയതന്ത്ര സ്വർണക്കടത്ത് കേസ് അടക്കമുള്ള സുപ്രധാന കേസുകൾ അന്വേഷിച്ച ഉദ്യോഗസ്ഥനാണ് പി രാധാകൃഷ്ണൻ. കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ അറസ്റ്റിനടക്കം നേതൃത്വം നൽകിയത് രാധാകൃഷ്ണനായിരുന്നു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy