anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
മുല്ലപ്പൂവിന് പൊന്നും വില; മധുര മുല്ലക്ക് 12000 രൂപ മുല്ലപ്പൂവിന്റെ വില കുത്തനെ ഉയർന്നു. പൂവിന്റെ വരവ് കുറഞ്ഞതും ആവശ്യം കൂടിയതും കാരണം

Instagram whatsapp

10/01/2026

EDITOR

ചെന്നൈ: തമിഴ്‌നാട്ടിൽ മധുര മുല്ലക്ക് വില കിലോഗ്രാമിന് 12,000 രൂപ കടന്നു. പൊങ്കൽ ആഘോഷിക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ മുല്ലപ്പൂവിന് വില വർദ്ധിച്ചത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മുല്ലപ്പൂവിന്റെ വരവു കുറഞ്ഞതും ആവശ്യം കൂടിയതുമാണ് വില റെക്കോർഡിലെത്തിച്ചത്. മധുരയിലെ പ്രധാന പുഷ്പ മാർക്കറ്റുകളായ ഉസിലംപട്ടി, തിരുമംഗലം എന്നിവിടങ്ങളിൽ 12,000 രൂപക്കാണ് വിൽപന നടന്നത്. കഴിഞ്ഞയാഴ്ച വരെ കിലോഗ്രാമിന് 2,000 രൂപയായിരുന്നു മുല്ലപ്പൂവിന്റെ വില. മുല്ലപ്പൂക്കളിൽ 70% ഉസിലംപട്ടിയിലും പരിസര പ്രദേശങ്ങളിലുമാണ് കൃഷി ചെയ്യുന്നത്. തണുപ്പു കൂടിയതോടെ ഉൽപാദനം കുറഞ്ഞതും മാർഗഴി മാസത്തിൽ ആവശ്യം കൂടിയതുമാണ് വില വർദ്ധനക്ക് കാരണം. തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും മുല്ലപ്പൂവിന് പൊന്നുംവിലയാണ്. കൊച്ചിയിൽ ആറായിരത്തിനും ഏഴായിരത്തിനും ഇടയിലാണ് മുല്ലപ്പൂവിന്റെ വില. മാലകളുടെ വിലയും കുത്തനെ ഉയർന്നു. ഒരു ചെറിയ മുല്ലപ്പൂ മാലക്ക് വില 100 രൂപയ്ക്ക് മുകളിലാണ്. ശനി, ഞായർ ദിവസങ്ങളിൽ ചില്ലറ വില ഇരട്ടിയാകുന്ന സ്ഥിതിയുമുണ്ട്. കോയമ്പത്തൂർ, മധുര, സത്യമംഗലം, മേട്ടുപ്പാളയം എന്നിവിടങ്ങളിൽ നിന്നുള്ള പൂക്കളുടെ വരവ് പകുതിയിലധികം കുറഞ്ഞതായി മൊത്തവ്യാപാരികൾ പറയുന്നു. വില 6,000 രൂപ കടന്നതോടെ വലിയൊരു വിഭാഗം കച്ചവടക്കാരും മുല്ലപ്പൂ എടുക്കുന്നത് നിർത്തിയിരിക്കുകയാണ്. വലിയ തുക നൽകി പൂക്കൾ വാങ്ങിയാൽ അന്നേ ദിവസം തന്നെ വിറ്റുപോയില്ലെങ്കിൽ വ്യാപാരികൾക്ക് വൻ നഷ്ടം സംഭവിക്കും.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy