anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
`മട്ടന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഫര്‍സീന്‍ മജീദ്?; ആര്‍എസ്പി സീറ്റ് വിട്ടുകൊടുത്തേക്കും അതേ സമയം മട്ടന്നൂര്‍ സീറ്റ് വേണ്ടെന്ന ആര്‍എസ്പി നിലപാടും കോണ്‍ഗ്രസിന് അനുകൂലമാണ്.

Instagram whatsapp

10/01/2026

EDITOR

കണ്ണൂര്‍: മട്ടന്നൂര്‍ നിയമസഭാ സീറ്റ് ആര്‍എസ്പിയില്‍ നിന്ന് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ്. കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥി വേണമെന്ന് പ്രാദേശിക ഘടകങ്ങള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന് മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി കത്തയച്ചു. ലോക്‌സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ ഫലം ചൂണ്ടിക്കാട്ടിയാണ് മണ്ഡലം കോണ്‍ഗ്രസ് ഘടകം ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വന്നാല്‍ കടുത്ത മത്സരം നടത്താന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണ കെ കെ ശൈലജ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത് മട്ടന്നൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു. ശൈലജ വീണ്ടും മത്സരിക്കാനെത്തുമ്പോള്‍ മികച്ച പോരാട്ടം സമ്മാനിക്കാന്‍ താന്‍ തയ്യാറാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദ് പറയുന്നു. സീറ്റ് ഏറ്റെടുത്താല്‍ ഫര്‍സീനെ കൂടാതെ രാജീവ് എളയാവൂര്‍, ചന്ദ്രന്‍ തില്ലങ്കേരി എന്നീ പേരുകളും കോണ്‍ഗ്രസ് പരിഗണനയിലുണ്ട്. അതേ സമയം മട്ടന്നൂര്‍ സീറ്റ് വേണ്ടെന്ന ആര്‍എസ്പി നിലപാടും കോണ്‍ഗ്രസിന് അനുകൂലമാണ്. മത്സരിക്കാന്‍ ആളെ കിട്ടാത്തതാണ് ആര്‍എസ്പിക്ക് മത്സരിക്കാനുള്ള പ്രതിസന്ധി. Content Highlights: Farzeen Majeed as UDF candidate in Mattannur?






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy