anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
കെ രാജനെതിരെ ഒല്ലൂരില്‍ ഇറങ്ങാമെന്ന് സന്ദീപ് വാര്യര്‍; പ്രശാന്ത് ശിവനെങ്കില്‍ പാലക്കാടും തയ്യാര്‍ എസ്‌ഐആര്‍ പ്രവര്‍ത്തനങ്ങളുടെ ചുമതല വാങ്ങി മണ്ഡലത്തില്‍ സജീവമാണ് സന്ദീപ് വാര്യര്‍.

Instagram whatsapp

09/01/2026

EDITOR

തൃശൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ ഒല്ലൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. എസ്‌ഐആര്‍ പ്രവര്‍ത്തനങ്ങളുടെ ചുമതല വാങ്ങി മണ്ഡലത്തില്‍ സജീവമാണ് സന്ദീപ് വാര്യര്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒല്ലൂര്‍ മണ്ഡലത്തില്‍ യുഡിഎഫിന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. ഇതാണ് സന്ദീപിനെ ഒല്ലൂര്‍ മണ്ഡലത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. നേരത്തെ എല്‍ഡിഎഫിനെയും യുഡിഎഫിനെയും മാറി മാറി തെരഞ്ഞെടുക്കുന്ന സ്വഭാവം പ്രകടിപ്പിച്ചിരുന്ന മണ്ഡലമായിരുന്നു ഒല്ലൂര്‍. എന്നാല്‍ 2016ലും 2021ലും കെ രാജനിലൂടെ എല്‍ഡിഎഫ് പക്ഷത്ത് ഒല്ലൂര്‍ നിലയുറപ്പിക്കുകയായിരുന്നു. എന്നാല്‍ മണ്ഡലത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നുന്ന പ്രകടനം കോണ്‍ഗ്രസിന് വലിയ പ്രതീക്ഷ നല്‍കുന്നു. തൃശൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫില്‍ ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള ഒരു സ്ഥാനാര്‍ത്ഥി വരാനാണ് സാധ്യതയേറെയും. ഈ സാഹചര്യത്തില്‍ സന്ദീപ് വാര്യര്‍ സ്ഥാനാര്‍ത്ഥിയായി വരുന്നത് സാമുദായിക സമവാക്യങ്ങളെ ബാധിച്ചേക്കില്ലെന്നാണ് സന്ദീപ് വാര്യരെ പിന്തുണക്കുന്നവര്‍ കരുതുന്നത്. അതേ സമയം ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ പ്രശാന്ത് ശിവനാണ് പാലക്കാട് നിയമസഭ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുന്നതെങ്കില്‍ അവിടെ മത്സരിക്കാനും താന്‍ തയ്യാറാണെന്ന് സന്ദീപ് വാര്യര്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതേ സമയം ഈ രണ്ട് മണ്ഡലങ്ങളില്‍ മറ്റ് കോണ്‍ഗ്രസ് നേതാക്കളും സ്ഥാനാര്‍ത്ഥിയാവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. Content Highlights: Congress leader Sandeep Warrier has expressed his interest in contesting the upcoming assembly election from the Ollur constituency as a UDF candidate






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy